അയാളെ നാട് കടത്തൂ! മെസി ചാന്റിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചതിന് റൊണാള്‍ഡോക്കെതിരെ നടപടി വേണമെന്ന് പരാതി
ഇത്രയും മത്സരങ്ങളില്‍ 50 പോയിന്റുള്ള അല്‍ ഷബാബ് മൂന്നാമതുണ്ട്. അടുത്ത മത്സരം ജയിച്ചാല്‍ ഷബാബിന്, അല്‍ നസ്റിനൊപ്പമെത്താം. ലീഗില്‍ ഇനി ആറ് മത്സരങ്ങളാണ് അല്‍ നസ്റിന് അവശേഷിക്കുന്നത്.
റിയാദ്: സൗദി ലീഗില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന അല്‍ നസ്റിന്റെ അവസ്ഥ അല്‍പം മോശമായി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസ്ര് ഇപ്പോള്‍. 24 മത്സരങ്ങളില്‍ 53 പോയിന്റാണ് അവര്‍ക്കുള്ളത്. 23 മത്സരങ്ങളില്‍ 56 പോയിന്റുള്ള അല്‍ ഇത്തിഹാദാണ് ഒന്നാമത്.
ഇത്രയും മത്സരങ്ങളില്‍ 50 പോയിന്റുള്ള അല്‍ ഷബാബ് മൂന്നാമതുണ്ട്. അടുത്ത മത്സരം ജയിച്ചാല്‍ ഷബാബിന്, അല്‍ നസ്റിനൊപ്പമെത്താം. ലീഗില്‍ ഇനി ആറ് മത്സരങ്ങളാണ് അല്‍ നസ്റിന് അവശേഷിക്കുന്നത്. ഓരോ മത്സരവും ടീമിന് നിര്‍ണായകമാണ്. കിരീടം നേടിയില്ലെങ്കില്‍ ക്രിസ്റ്റിയാനോയുടെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടും.
മത്സരശേഷം ക്രിസ്റ്റിയാനോയ്ക്ക് അല്‍ ഹിലാല്‍ ആരാധകരുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മത്രമല്ല, ആരാധകര്‍ മെസി... മെസി... ചാന്റും മുഴക്കി. ഇതിനെതിരെ ക്രിസ്റ്റിയാനോ കാണിച്ച അശ്ലീല ആംഗ്യമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. തോല്‍വിയില്‍ നിരാശനായി ക്രിസ്റ്റിയാനോ മടങ്ങുമ്പോഴാണ് ക്രിസ്റ്റിയാനോ അശ്ലീല ആംഗ്യം കാണിച്ചത്. വീഡിയോ കാണാം...
പിന്നാലെ താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. ഇതിനിടെ ഒരു സൗദി അറേബ്യന്‍ വക്കീല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസില്‍ ഒരു പരാതിയും നല്‍കി. അംശ്ലീല ആംഗ്യം കണിച്ചതിന് പോര്‍ച്ചുഗീസ് താരത്തെ നാടുകടത്തണമെന്നാണ് അദ്ദേഹം പറയുന്നത്. പ്രൊഫസര്‍ നൗഫ് ബിന്റ് അഹമ്മദാണ് പരാതിക്ക് പിന്നില്‍. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...
ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഹിലാലിന്റെ ജയം. ഇരുപാതികളിലുമായി ഒഡിയോണ്‍ ഇഹാലോ നേടിയ പെനാല്‍റ്റി ഗോളുകളാണ് ഹിലാലിന് ജയമൊരുക്കിയത്. ഇതിനിടെ ക്രിസ്റ്റ്യാനോ ഒരു മഞ്ഞക്കാര്‍ഡും മേടിച്ചു. എതിര്‍താരം ഗുസ്താവോ ക്യൂല്ലറെ വീഴ്ത്തിയതിനായിരുന്നു ക്രിസ്റ്റിയാനോയ്ക്ക് കാര്‍ഡ് ലഭിച്ചത്.
വായുവില്‍ ഉയര്‍ന്നുപൊന്തിയ പന്തിന് വേണ്ടി ഇരുവരും ശ്രമിക്കുമ്പോഴാണ് താരം ക്യൂല്ലറെ വീഴ്ത്തിയത്. ക്രിസ്റ്റിയാനോയെ ബ്ലോക്ക് ചെയ്യാനാണ് കൊളംബിയന്‍ താരം ശ്രമിച്ചത്. എന്നാല്‍ ക്യൂല്ലറുടെ പുറത്തേക്ക് ചാടിക്കയറിയ ക്രിസ്റ്റ്യാനോ കഴുത്തില്‍ മുറുകെ പിടിച്ചുവലിച്ച് നിലത്തിടുകയായിരുന്നു. ഗുസ്തിയില്‍ മലര്‍ത്തിയടിക്കുന്നത് പോലെ. വീഡിയോ കാണാം...