പണം വാരിയെറിയുന്നു, സൗദി ക്ലബുകളെ ഭയക്കണം! യൂറോപ്യന്‍ ഫുട്‌ബോളിന് പെപ് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പ്

യൂറോപ്യന്‍ ഫുട്‌ബോളിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീകലന്‍ പെപ് ഗാര്‍ഡിയോള. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവുമെന്നാണ് പെപ് പറയുന്നത്.

saudi clubs pouring money in and pep guardiola warns uefa saa

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്‌റിലെത്തിയപ്പോള്‍ ആരാധകര്‍ അമ്പരന്നെങ്കിലും യൂറോപ്യന്‍ ക്ലബുകള്‍ക്കും യുവേഫയ്ക്കും കുലുക്കമില്ലായിരുന്നു. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സൗദി ക്ലബുകള്‍ പണം വാരിയെറിഞ്ഞപ്പോള്‍ നിരവധി വമ്പന്‍ താരങ്ങളാണ് യൂറോപ്യന്‍ ക്ലബുകള്‍ വിട്ടത്. കരീം ബെന്‍സേമയും എന്‍ഗോളെ കാന്റെയും റോബര്‍ട്ടോ ഫിര്‍മിനോയും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും മാര്‍കോ വെറാറ്റിയും റിയാദ് മെഹറസുമെല്ലാം സൗദി ക്ലബുകളിലെത്തി.

ഇപ്പോള്‍ യൂറോപ്യന്‍ ഫുട്‌ബോളിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീകലന്‍ പെപ് ഗാര്‍ഡിയോള. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോളിന് ഭീഷണിയാവുമെന്നാണ് പെപ് പറയുന്നത്. ''ഇത്രയധികം താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്ന് കരുതിയിരുന്നില്ല. റൊണാള്‍ഡോയുടെ പിന്നാലെ ഇത്രയേറെ പ്രധാനതാരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോയത് അമ്പരപ്പിച്ചു. നല്ല പ്രതിഫലം കിട്ടുന്നതിനാല്‍ കൂടുതല്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് പോകുമെന്നുറപ്പാണ്. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്‌ബോള്‍ വിപണിയെ പിടിച്ചുലച്ചു. വമ്പന്‍ ഓഫര്‍ വന്നതിനാല്‍ സിറ്റിക്ക് റിയാദ് മെഹറസിനെ ടീമില്‍ പിടിച്ചുനിര്‍ത്താനായില്ല. വരും നാളുകളില്‍ സൗദി ക്ലബുകളെ കരുതിയിരിക്കണം.'' ഗാര്‍ഡിയോള മുന്നറിയിപ്പ് നല്‍കി.

ടീമില്‍ ആരൊക്കെ തുടരുമെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ സിറ്റി പുതിയ താരങ്ങളെ സ്വന്തമാക്കൂവെന്നും ഗാര്‍ഡിയോള കൂട്ടിചേര്‍ത്തു. റിയാദ് മെഹറസിനൊപ്പം ഇല്‍കായ് ഗുണ്ടോഗന്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറി. പകരമെത്തിയത് ചെല്‍സിയുടെ മത്തേയു കൊവാസിച്ച് മാത്രമാണ്. മെഹറസിനെ സൗദി ക്ലബ് അല്‍ അഹ്‌ലി സ്വന്തമാക്കിയത്.

സൂര്യകുമാര്‍ ഏകദിനം പഠിച്ചുകൊണ്ടിരിക്കുകയാണ്! പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്

സിറ്റിയില്‍ രണ്ടുവര്‍ഷ കരാര്‍ ബാക്കിനില്‍ക്കേയാണ് മെഹറസ് സൗദി ക്ലബിലെത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 2018ല്‍ സിറ്റിയിലെത്തിയ മെഹ്‌റസ് കഴിഞ്ഞ സീസണില്‍ 47 കളിയില്‍ 15 ഗോള്‍ നേടിയിരുന്നു. 13 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സിറ്റിയുടെ ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പില്ലാത്തതിനാലാണ് മെഹറസിന്റെ കൂടുമാറ്റം.

Latest Videos
Follow Us:
Download App:
  • android
  • ios