പണമെറിഞ്ഞ് സൗദി ക്ലബുകള്‍! ചെല്‍സിയില്‍ വിറ്റഴിക്കല്‍ മേള; നെയ്മര്‍ക്ക് പിന്നാലെ നീലപ്പട
ഇതിന്റെ ഭാഗമായി വിറ്റൊഴിവാക്കല്‍ മേളയാണ് ക്ലബില്‍. എന്‍കോളോ കാന്റെ, ഹക്കിം സിയേച്ച്, എഡ്‌വാര്‍ഡോ മെന്റി, പിയറിക് ഒബമയോങ്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, കയ് ഹവാര്‍ഡ്‌സ്, കലീഡോ, കൂലിബാലി തുടങ്ങി വമ്പന്‍ താരങ്ങളെയാണ് ക്ലബ് ഒഴിവാക്കുന്നത്.
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ചെല്‍സിയില്‍ വിറ്റഴിക്കല്‍ മേളയുടെ സമയമാണിത്. എന്‍ഗോളോ കാന്റേ ക്ലബ് വിട്ടുകഴിഞ്ഞു. കയ് ഹവാര്‍ഡ്‌സ്, ക്രിസ്റ്റ്യന്‍ പുലിസിച്ച് തുടങ്ങിയവരെല്ലാം പുറത്തേക്കുള്ള പാതയിലാണ്. എല്ലാം കൊണ്ടും മറക്കാന്‍ ആഗ്രഹിക്കുന്ന സീസണാണ് ചെല്‍സിക്ക് ഇക്കഴിഞ്ഞത്. പ്രീമിയര്‍ ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്തായ ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗിനും യൂറോപ്പ ലീഗിനും യോഗ്യത നേടാനുമായില്ല. പുതിയ കോച്ച് മൗറീഷ്യോ പൊച്ചറ്റീനോയ്ക്ക് കീഴില്‍ അടിമുടി അഴിച്ചുപണി നടത്തി വമ്പന്‍ തിരിച്ചുവരവാണ് ഇനിയുള്ള ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിറ്റൊഴിവാക്കല്‍ മേളയാണ് ക്ലബില്‍. എന്‍കോളോ കാന്റെ, ഹക്കിം സിയേച്ച്, എഡ്‌വാര്‍ഡോ മെന്റി, പിയറിക് ഒബമയോങ്, ക്രിസ്റ്റ്യന്‍ പുലിസിച്ച്, കയ് ഹവാര്‍ഡ്‌സ്, കലീഡോ, കൂലിബാലി തുടങ്ങി വമ്പന്‍ താരങ്ങളെയാണ് ക്ലബ് ഒഴിവാക്കുന്നത്. കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോയി. കാന്റെ സൗദി ക്ലബ് അല്‍ ഇത്തിഹാദില്‍ എത്തിക്കഴിഞ്ഞു. ഒബമയോങ്ങും ഇതേ വഴിക്കാണ്. കയ് ഹവാര്‍ഡ്‌സിനായി ആഴ്‌സണലും, മാറ്റിയോ രംഗത്തുണ്ട്.
ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച അസ്പിലിക്കേറ്റയും ഭാവിതാരമായി കണ്ടിരുന്ന മേസണ്‍ മൗണ്ടിനോടും ക്ലബ് ഗുഡ് ബൈ പറഞ്ഞേക്കും. ഇപ്പാള്‍ ലോണിലുള്ള റൊമേല്‍ ലുക്കാക്കുവിനും, കലീഡോ കൂലിബാലി തുടങ്ങിയവര്‍ക്കും ഇനി ക്ലബില്‍ അവസരമുണ്ടാകില്ല. ഇതോടൊപ്പം നെയ്മര്‍ ജൂനിയര്‍ അടക്കമുള്ള താരങ്ങളെ ക്ലബിലേത്തിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനും ചെല്‍സി ലക്ഷ്യമിടുന്നു.
വരുന്ന സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഫിക്സ്ചര്‍ കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 11നാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ബേണ്‍ലിയും ഏറ്റുമുട്ടുന്നതോടെയാണ് അടുത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് തുടക്കമാവുക. ബേണ്‍ലിയുടെ മൈതാനത്താണ് സീസണിലെ ആദ്യമത്സരം. 12ന് ആഴ്സണല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ന്യൂകാസില്‍ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കില്‍ ആസ്റ്റണ്‍ വില്ലയെ നേരിടും.
13നാണ് സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം. ചെല്‍സിയും ലിവര്‍പൂളും നേര്‍ക്കുനേര്‍. പുതിയ കോച്ച് മൗറീസ്യോ പൊച്ചെറ്റിനോയ്ക്ക് കീഴില്‍ ചെല്‍സിയുടെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരമായിരിക്കും ഇത്.