സന്ദേശ് ജിങ്കാന്‍ വീണ്ടും കൂടുമാറുന്നു! ബംഗളൂരു വിട്ട് താരം എഫ്‌സി ഗോവയിലേക്ക്

കഴിഞ്ഞ വര്‍ഷമാണ് ജിങ്കാന്‍ ബംഗളൂരുവിലെത്തിയിരുന്നത്. മോഹന്‍ ബഗാന്‍ ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് ജിങ്കാന്‍ പുതിയ ക്ലബ് തേടിയിരുന്നത്.

Sandesh Jhingan set join fc goa after one season with bengaluru fc saa

ഫറ്റോര്‍ഡ: ഇന്ത്യന്‍ താരം സന്ദേശ് ജി്ങ്കാന്‍ ബെംഗളൂരു എഫ്‌സി വിടുന്നു. എഫ് സി ഗോവയാണ് ജിംഗാന്റെ പുതിയ തട്ടകം. എടികെ മോഹന്‍ ബഗാനിലേക്ക് പോയ അന്‍വര്‍ അലിക്ക് പകരമാണ് ഗോവ ജിങ്കാനെ ടീമിലെത്തിക്കുന്നത്. ഈ സീസണോടെ ബിഎഫ്‌സിയുമായുള്ള ജിങ്കാന്റെ കരാര്‍ അവസാനിക്കും. സൂപ്പര്‍ കപ്പിന് ശേഷമായിരിക്കും ട്രാന്‍സ്ഫര്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുക. ഇക്കഴിഞ്ഞ ഐഎസ്എല്ലില്‍ ബെംഗളൂരുവിന്റെ 24 മത്സരത്തില്‍ 22ലും ജിങ്കാന്‍ കളിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷമാണ് ജിങ്കാന്‍ ബംഗളൂരുവിലെത്തിയിരുന്നത്. മോഹന്‍ ബഗാന്‍ ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് ജിങ്കാന്‍ പുതിയ ക്ലബ് തേടിയിരുന്നത്. അന്ന് ബംഗളൂരുവിനെ കൂടാതെ ഈസ്റ്റ് ബംഗാളും ജിങ്കാന് പിറകെയുണ്ടായിരുന്നു. എന്നാല്‍ താരം ബംഗളൂരു തിരിഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിലേക്കുള്ള രണ്ടാം വരവായിരുന്നിത്. 2016- 17 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമായിരിക്കെ അദ്ദേഹം ബംഗളൂരു എഫ്സിയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിരുന്നു. 

ഒരു ഐഎസ്എല്ലിനിടെ ക്രൊയേഷ്യന്‍ ലീഗില്‍ കളിക്കാന്‍ പോയ ജിങ്കാന് പരിക്കിനെത്തുടര്‍ന്ന് തിളങ്ങാനായില്ല. പിന്നീടാണ് ബഗാന് വേണ്ടി കളിച്ചത്.  എന്നാല്‍ പരിക്കും വിവാദങ്ങളും ജിങ്കാനെ വേട്ടയാടി. ബ്ലാസ്റ്റേഴ്സ്നെതിരായ മത്സരത്തിലെ സമനിലക്കുശേഷം ഗ്രൗണ്ട് വിടവെ ജിങ്കാന്‍ നടത്തിയ സെക്സിസ്റ്റ് പരമാര്‍ശം വന്‍ വിവാദമായിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ജിങ്കാന് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പോലും ഒഴിവാക്കേണ്ടിവന്നു. പിന്നീട് ബഗാന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കാന്‍ ക്ഷമാപണം നടത്തി.

ഐഎസ്എല്‍ ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ജിങ്കാന്‍ ആറ് സീസണുശേഷം 2020-2021 സീസണിലാണ് എടികെയുമായി അഞ്ച് വര്‍ഷ കരാറിലൊപ്പിട്ടത്. 10 കോടി രൂപക്കായിരുന്നു കരാര്‍. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിലെ വില കൂടിയ താരങ്ങളിലൊരാളായി ജിങ്കാന്‍ മാറുകയും ചെയ്തിരുന്നു.

ആദ്യജയം തേടി ധോണിപ്പട ഇന്ന് ചെപ്പോക്കില്‍! വിജയം തുടരാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; സാധ്യതാ ഇലവന്‍

Latest Videos
Follow Us:
Download App:
  • android
  • ios