സാഫ് കപ്പ് ഫുട്ബോളിൽ ടോസിലൂടെ ഇന്ത്യക്ക് കിരീടം, പിന്നാലെ കാണികളുടെ പ്രതിഷേധം, ഒടുവിൽ ബംഗ്ലാദേശും വിജയികള്‍
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് കിക്കും ഗോളാക്കി. ഇതോടെ സഡന്‍ ഡെത്തിലൂടെ വിജയികളെ നിശ്ചയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സഡന്‍ ഡെത്തിലും ആറ് കിക്കുകള്‍ വീതം ഇരു ടീമുകളും വലയിലാക്കി. ഇരു ടീമിലെയും ഗോള്‍ കീപ്പര്‍മാരടക്കം 11 പേരും പെനല്‍റ്റി കിക്കില്‍ സ്കോര്‍ ചെയ്തതോടെ റഫറിയും സംഘാടകരും ടോസിലൂടെ വിജയികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
ധാക്ക: 19 വയസില്‍ താഴെയുള്ളവരുടെ സാഫ് കപ്പ് വനിതാ ഫുട്ബോള്‍ ഫൈനലില്‍ നാടകീയമായ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ ടോസിലൂടെ കിരീടം നേടിയത് ഇന്ത്യന്‍ വനിതകള്‍. പക്ഷെ കാണികള്‍ ഗ്രൗണ്ടിലേക്ക് കല്ലും കുപ്പിയും എറിഞ്ഞ് പ്രതിഷേധിച്ചതോടെ തീരുമാനം മാറ്റിയ സംഘാടകര്‍ ഇന്ത്യയെയും ബംഗ്ലാദേശിനെയും സംയുക്ത വിജയികളായി പ്രഖ്യാപിച്ച് തടിയൂരി.
ഇന്നലെയാണ് അണ്ടര്‍ 19 സാഫ് കപ്പ് വനിതാ ഫുട്ബോള്‍ ഫൈനല്‍ നടന്നത്. ആദ്യ പകുതിയില്‍ എട്ടാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ കളി തീരാന്‍ മിനറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ബംഗ്ലാദേശ് സമനില പിടിച്ചു. അണ്ടര്‍ 19 ടൂര്‍ണമെന്‍റായതിനാല്‍ എക്സ്ട്രാ ടൈം ഇല്ലാതെ മത്സരം നേരെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇരു ടീമുകളും അഞ്ച് കിക്കും ഗോളാക്കി. ഇതോടെ സഡന്‍ ഡെത്തിലൂടെ വിജയികളെ നിശ്ചയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സഡന്‍ ഡെത്തിലും ആറ് കിക്കുകള്‍ വീതം ഇരു ടീമുകളും വലയിലാക്കി. ഇരു ടീമിലെയും ഗോള്‍ കീപ്പര്‍മാരടക്കം 11 പേരും പെനല്‍റ്റി കിക്കില്‍ സ്കോര്‍ ചെയ്തതോടെ റഫറിയും സംഘാടകരും ടോസിലൂടെ വിജയികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു.
India and Bangladesh declared joint champions of SAFF U19 Women's Championship!
— Indian Football Team (@IndianFootball) February 8, 2024
Match report 👉🏻 https://t.co/jWpTcLgzm6#U19SAFFWomens 🏆 #YoungTigresses 🐯 #IndianFootball ⚽️ pic.twitter.com/YhrubNIleQ
ടോസിലെ ഭാഗ്യം തുണച്ചത് ഇന്ത്യയെ ആയിരുന്നു. ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ഇന്ത്യൻ ടീം ഗ്രൗണ്ടില്‍ വിക്ടറി മാര്‍ച്ച് നടത്തുകയും ചെയ്യുന്നതിനിടെ സ്റ്റേഡിയയത്തിലുന്ന കാണികള്‍ പ്രതിഷേധമാി ഗ്രൗണ്ടിലേക്ക് കുപ്പിയും കല്ലുകളും വലിച്ചെറിഞ്ഞു. ഗ്രൗണ്ട് വിടാന്‍ തയാറാവാതെ ബംഗ്ലാദേശ് താരങ്ങളും അവിടെ തന്നെ നിന്നു. ഇതോടെ ടോസ് ഇട്ട് വിജയികളെ തീരുമാനിച്ച മാച്ച് കമ്മീഷണര്‍ തീരുമാനം മാറ്റി.
ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ച് സംഘര്‍ഷം ഒഴിവാക്കി. ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിച്ച തീരുമാനം അംഗീകരിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും വ്യക്തമാക്കി. ടൂര്‍ണമെന്‍റ് നിയമങ്ങള്‍ സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പമാണ് ടോസിലേക്കും കാണികളുടെ പ്രതിഷേധത്തിനും കാരണമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക