സാഫ് കപ്പില്‍ ഇന്ത്യക്ക് ഇന്ന് രണ്ടാം അങ്കം, എിരാളികള്‍ നേപ്പാള്‍; അറിയാം, മത്സരം കാണാനുള്ള വഴികള്‍, സമയം

നേപ്പാൾ ഒന്നിനെതിരെ മൂന്ന് ഗോളിന് കുവൈറ്റിനോട് തോറ്റു. അന്താരാഷ്ട്ര ഫുട്ബോളിൽ 90 ഗോൾ നേടിയ സുനിൽ ഛേത്രിയുടെ ബൂട്ടിലേക്ക് തന്നെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ സാന്നിധ്യം ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക.

SAFF Championship:India vs Nepal Live Streaming Info,when and where to watch gkc

ബെംഗലൂരു: സാഫ് കപ്പ് ഫുട്ബോളിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. ടിവിയില്‍ ഡിഡി ഭാരതിയിലും ഡിജിറ്റല്‍ സ്ട്രീമിംഗില്‍ ഫാന്‍കോഡ് ആപ്പിലും മത്സരം തത്സമയം കാണാനാകും.

പാകിസ്ഥാനെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ നേപ്പാളിനെ നേരിടാനിറങ്ങുന്നത്. കുവൈറ്റിനോട് തോറ്റ ആഘാതത്തിലാണ് നേപ്പാൾ. അയൽക്കാരെ മറികടന്ന് സെമിഫൈനൽ ഉറപ്പിക്കുയാണ് സുനിൽ ഛേത്രിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം. ചേത്രിയുടെ ഹാട്രിക് കരുത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു പാകിസ്ഥാനെതിരെ ഇന്ത്യയുടെ ജയം.

'ക്രിക്കറ്റില്‍ കോലി, ഫുട്ബോളില്‍ ഛേത്രി, പാക് ടീമിന് മുട്ടിടിക്കും'; ഇന്ത്യന്‍ വിജയം ആഘോഷമാക്കി ആരാധകർ

നേപ്പാൾ ഒന്നിനെതിരെ മൂന്ന് ഗോളിന് കുവൈറ്റിനോട് തോറ്റു. അന്താരാഷ്ട്ര ഫുട്ബോളിൽ 90 ഗോൾ നേടിയ സുനിൽ ഛേത്രിയുടെ ബൂട്ടിലേക്ക് തന്നെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. സഹൽ അബ്ദുൽ സമദും ആഷിക് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യം. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട കോച്ച് ഇഗോർ സ്റ്റിമാക്കിന്റെ സാന്നിധ്യം ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക.

അസിസ്റ്റന്റ് കോച്ച് മേഹേഷ് ഗാവ്‍ലിക്കായിരിക്കും പകരം ചുമതല. നേപ്പാളിനെതിരായ നേർക്കുനേർ കണക്കിൽ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം. നേരിട്ടത് 23 മത്സരങ്ങളിൽ. പതിനാറിലും ഇന്ത്യ ജയിച്ചു. നേപ്പാളിന് ജയിക്കാനായത് രണ്ട് കളിയിൽ മാത്രം. അഞ്ച് മത്സരം സമനിലയിൽ. 2021ലെ സാഫ് കപ്പിലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. ഇന്ത്യയുടെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്. 2013ലാണ് അവസാനമായി നേപ്പാൾ ഇന്ത്യയെ തോൽപിച്ചത്. സാഫ് ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡ് എടുത്താല്‍ ഒമ്പത് കളികളില്‍ ഇന്ത്യ ആറിലും നേപ്പാള്‍ രണ്ടെണ്ണത്തിലും ജയിച്ചു. ഒരു മത്സരം സമനിലയായി. ഫിഫ ഫാങ്കിംഗില്‍ നേപ്പാള്‍ 174-ാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്.

Latest Videos
Follow Us:
Download App:
  • android
  • ios