ആ അടി കിട്ടേണ്ടത് തന്നെ! സാദിയോ മാനേ ബയേണിലെ സഹതാരം സാനേയെ അടിക്കാനുണ്ടായ കാരണം പുറത്ത്
മാനെയെ 'ബാക്ക് ഷിറ്റ്' എന്ന് സാനേ വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കസിന്‍ പറയുന്നത്. അടിപിടിക്ക് ശേഷം സാനേ ഖേദം പ്രകടിപ്പിച്ചുവെന്നും മാനെയും ക്ഷമ ചോദിച്ചുവെന്നും സെനഗല്‍ താരത്തിന്റെ കസിന്‍ വ്യക്തമാക്കി.
മ്യൂണിക്ക്: കഴിഞ്ഞ ദിവസമാണ് ബയേണ്‍ മ്യൂണിക്ക് താരം സാദിയോ മാനെയ്ക്ക് ക്ലബ് ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. സഹതാരം ലിറോയ് സാനേയുടെ മുഖത്തടിച്ചതിനായിരുന്നു വിലക്കും പിഴയും. യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ തോല്‍വിക്ക് പിന്നാലെ ബയേണ്‍ മ്യൂണിക്ക് താരങ്ങളായ മാനേയും സാനേയും നേര്‍ക്കുനേര്‍ വന്നത്. ഡ്രസിംഗ് റൂമിലുണ്ടായ അടിപിടിയില്‍ പരിക്കുപറ്റി സാനേയുടെ ചുണ്ട് മുറിഞ്ഞ് ചോരവന്നു. സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. മത്സരത്തിനിടെയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ഏറ്റുമുട്ടിയത്.
മാനെ, ജര്‍മന്‍ താരത്തിന്റെ മുഖത്തടിക്കാനുണ്ടായ കാരണം അവ്യക്തമായിരുന്നു. ഇപ്പോള്‍ കാരണം പുറത്തുവിട്ടിരിക്കുയാണ് മാനെയുടെ അടുത്ത ബന്ധു. മാനെയെ 'ബാക്ക് ഷിറ്റ്' എന്ന് സാനേ വിളിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് കസിന്‍ പറയുന്നത്. അടിപിടിക്ക് ശേഷം സാനേ ഖേദം പ്രകടിപ്പിച്ചുവെന്നും മാനെയും ക്ഷമ ചോദിച്ചുവെന്നും സെനഗല്‍ താരത്തിന്റെ കസിന്‍ വ്യക്തമാക്കി.
ക്ലബ് നടപടി സ്വീകരിച്ചതിന്റെ ഭാഗമായി ബുണ്ടസ്ലിഗയില്‍ അടുത്ത ശനിയാഴ്ച്ച ഹോഫന്‍ഹീമിനെതിരായ മത്സരത്തില്‍ മാനെ കളിക്കില്ല. സംഭവത്തില്‍ സാനേ, ക്ലബ് മാനേജ്‌മെന്റിന് പരാതിനല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി. മ്യൂണിക്കില്‍ തിരിച്ചെത്തിയ ശേഷം മാനേ ടീം ബസ്സില്‍ യാത്ര ചെയ്യാതെ സ്വകാര്യ വാഹനത്തിലാണ് താമസ സ്ഥലത്തേക്ക് പോയത്.
സിറ്റിക്കെതിരായ മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റിരുന്നു. എത്തിഹാദ് സ്റ്റേഡിയത്തില്‍ റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ, എര്‍ലിംഗ് ഹാളണ്ട് എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ സിറ്റി ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. 27-ാം മിനിറ്റിലായിരുന്നു റോഡ്രിയുടെ മാരിവില്ലുപോലെ വളഞ്ഞ റോഡ്രിയുടെ തകര്‍പ്പന്‍ ഗോള്‍. സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ച സ്പോനിഷ് താരം ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് വളഞ്ഞ് ഫാര്‍ പോസ്റ്റിലേക്ക്.
70-ാം മിനിറ്റില്‍ സിറ്റിയുടെ രണ്ടാം ഗോള്‍. സില്‍വ ഹെഡ്ഡറിലൂടെയാണ് ലീഡ് നേടികൊടുത്തത്. ജാക്ക് ഗ്രീലിഷ് പ്രസ് ചെയ്ത് നേടിയെടുത്ത് പന്ത് ഹാളണ്ടിന് ബാക്ക് ഹീലിലൂടെ ഹാളണ്ടിന് മറിച്ചുനല്‍കി. നോര്‍വീജിയന്‍ താരത്തിന്റെ ക്രോസ് സില്‍വയ്ക്ക്. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന താരം അനായാസം പന്ത് ഗോള്‍വര കടത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോളും പിറന്നു. ജോണ്‍ സ്റ്റോണ്‍സിന്റെ അസിസ്റ്റിലായിരുന്നു ഹാളണ്ടിന്റെ ഗോള്‍.