ലോകകപ്പ് ആവേശ കൊടുമുടിയില്‍, കിരീടം ആര് നേടും; പ്രതീക്ഷകള്‍ പങ്കുവെച്ച് ശബരിമല മേല്‍ശാന്തി

പ്രഫഷണലായ രണ്ടു നല്ല ടീമുകളാണ് ഫൈനല്‍ കളിക്കുന്നത്. എല്ലായ്പ്പോഴും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ തന്നെയാണ് ടീമുകളെ കാണാറുള്ളത്. കഴിഞ്ഞ‌ ലോകകപ്പില്‍ തന്നെ ശ്രദ്ധേയപ്രകടനം നടത്തിയ കിലിയന്‍ എംബാപ്പെയുടെ യുവത്വവും ഫ്രാന്‍സിന്‍റെ കളിയും എനിക്കേറെ ഇഷ്ടമാണ്.

Sabarimala Melsanthi K Jayaraman Namboothiri says France to Win World Cup

പത്തനംതിട്ട: ലോകകപ്പ് ഫൈനല്‍ ആവേശം കൊടുമുടി കയറുമ്പോള്‍ ഫൈനലില്‍ ആര് കിരീടം നേടുമെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ശബരിമല മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി. താന്‍ ഫ്രാന്‍സിന്‍റെ കടുത്ത ആരാധകനാണെന്നും ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് ഫ്രാന്‍സ് തന്നെ കിരീടം നേടുമെന്നാണ് ആഗ്രഹമെന്നും കെ ജയരാമന്‍ നമ്പൂതിരി പറഞ്ഞു.

പ്രഫഷണലായ രണ്ടു നല്ല ടീമുകളാണ് ഫൈനല്‍ കളിക്കുന്നത്. എല്ലായ്പ്പോഴും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ തന്നെയാണ് ടീമുകളെ കാണാറുള്ളത്. കഴിഞ്ഞ‌ ലോകകപ്പില്‍ തന്നെ ശ്രദ്ധേയപ്രകടനം നടത്തിയ കിലിയന്‍ എംബാപ്പെയുടെ യുവത്വവും ഫ്രാന്‍സിന്‍റെ കളിയും എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അര്‍ജന്‍റീനയെക്കാളധികം ഞാന്‍ താല്‍പര്യപ്പെടുന്നത് ഫ്രാന്‍സ് ജയിച്ചു കാണാനാണ്. കളി ആസ്വാദകന്‍ മാത്രമല്ല, ഫുട്ബോള്‍ കളിക്കാറുമുണ്ടെന്നും കെ ജയരാമന്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

രാത്രി എട്ടരയ്ക്ക് ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് അര്‍ജന്‍റീന - ഫ്രാന്‍സ് ഫൈനല്‍ മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാല്‍പന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നല്‍കി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്.

ലൂസൈലില്‍ കാത്തിരിക്കുന്നത് മെസിയുടെ കണ്ണീര്‍; വമ്പന്‍ പ്രവചനവുമായി പിയേഴ്സ് മോര്‍ഗന്‍

മാത്രമല്ല, എയ്ഞ്ചല്‍ ഡി മരിയയേയും ഇനി അര്‍ജന്റീന ജേഴ്‌സിയില്‍ കാണില്ല. ലോകകപ്പ് ഫൈനല്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ഡി മരിയ പ്രഖ്യാപിച്ച് കഴിഞ്ഞു. മെസിയുടെ അവസാന ലോകകപ്പ് മത്സരം കൂടിയാണിത്. രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios