മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി! റോഡ്രിക്ക് സീസണ്‍ നഷ്ടം, തിരിച്ചടിയായത് അവസാന മത്സരത്തിലേറ്റ പരിക്ക്
സിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യന്‍സ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു.
മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാവും. ആഴ്‌സണലിന് എതിരായ മത്സരത്തിനിടെയാണ് റോഡ്രിയുടെ കാലിന് പരിക്കേറ്റത്. യൂറോ കപ്പ് ഫൈനലിനിടെ പരിക്കേറ്റ റോഡ്രിക്ക് ഈ സീസണില്‍ ആകെ 66 മിനിറ്റേ കളിക്കാനായിട്ടുള്ളൂ. 2019ല്‍ സിറ്റിയിലെത്തിയ റോഡ്രി ക്ലബിനായി 260 മത്സരങ്ങളില്‍ 26 ഗോളും 30 അസിസ്റ്റും സ്വന്തമാക്കി.
സിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യന്‍സ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു. ചാംപ്യന്‍സ് ലീഗ് ഫൈനലിലെ നിര്‍ണായക ഗോള്‍ നേടിയത് റാഡ്രിയായിരുന്നു.ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് റോഡ്രി. യൂറോ നേടിയ സ്പാനിഷ് ടീമിന്റെ എഞ്ചിന്‍ റോഡ്രിയായിരുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടേയും അസിസ്റ്റ് നല്‍കിയവരുടേയും പട്ടികയില്‍ റോഡ്രിയെ കണ്ടേക്കില്ല. എന്നാല്‍ അദ്ദേഹം മത്സരത്തിലുണ്ടാക്കിയ ഇംപാക്റ്റ് ചെറുതൊന്നുമല്ല.
യൂറോ താരവും റോഡ്രിയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെ ടീമിനെ ചാംപ്യന്‍സ് ലീഗ് സെമിയിലെത്തിക്കാനും സാധിച്ചിരുന്നു. എന്തായാലും റോഡ്രിയുടെ അഭാവം മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാത്രമല്ല, സ്പാനിഷ് ടീമിനും തിരിച്ചടിയാണ്.