ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്ക്കുള്ളത്; മെസിയെ തിരുത്തി ലെവന്‍ഡോസ്‌കി! കാരണം വിശദീകരിച്ച് പോളണ്ട് താരം
ക്രൊയേഷ്യന്‍ താരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ഫ്രഞ്ച് താരം കരീം ബെന്‍സേമ, സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റ്വികെ എന്നിവര്‍ മുമ്പ് പറഞ്ഞത് അര്‍ജന്റീന കിരീടം നേടുമെന്നാണ്.
ബാഴ്‌സോലണ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കാണ് ഏറ്റവും കൂടുതല്‍ കിരീടസാധ്യതയെന്ന് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ സാന്നിധ്യമാണ് അര്‍ജന്റീനയെ ഫേവറൈറ്റ്‌സ് ആക്കുന്നതെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. അവസാന 35 മത്സരങ്ങളില്‍ അര്‍ജന്റീന തോല്‍വി അറിഞ്ഞിട്ടില്ല. അര്‍ജന്റീനയെ നേരിടുക ഏതൊരു ടീമിനും വെല്ലുവിളിയാണ്. പ്രതിഭാധനരായ ഒരുപാട് താരങ്ങള്‍ക്കൊപ്പം മെസികൂടി ചേരുമ്പോള്‍ അര്‍ജന്റീന അപകടകാരികളാവുമെന്ന് ഉറപ്പാണെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. ലോകകപ്പില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പോളണ്ടും അര്‍ജന്റീനയും ഒരേ ഗ്രൂപ്പിലാണ്. മെക്‌സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍.
എന്നാല്‍ മെസി കഴിഞ്ഞദിവസം പറഞ്ഞത് ഫ്രാന്‍സാണ് കപ്പ് നേടാന്‍ സാധ്യത കൂടുതലെന്നാണ്. ബ്രസീലിനും അദ്ദേഹം സാധ്യത കല്‍പ്പിച്ചിരുന്നു. മെസിയുടെ വാക്കുകള്‍... ''മികച്ച താരനിരയാണ് ബ്രസീലിനും ഫ്രാന്‍സിനുമുള്ളത്. ദീര്‍ഘകാലമായി ഈ താരങ്ങള്‍ ഒരുമിച്ച് കളിക്കുന്നത് ബ്രസീലിനെയും ഫ്രാന്‍സിനെയും അപകടകാരികളാക്കും. യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഫ്രാന്‍സ് മികച്ച ടീമാണ്. ദീര്‍ഘകാലമായി ഒരു പരിശീലകന് കീഴില്‍ തന്നെ കളിക്കുന്നതിന്റെ ഗുണവും അവര്‍ക്കുണ്ട്. ബ്രസീലും ഏതാണ്ട് അതുപോലെയാണ്.'' മെസി പറഞ്ഞു.
ടിറ്റെയ്ക്ക് പകരം ആര് ബ്രസീല്‍ ടീമിന്റെ കോച്ചാവും? ഇതിഹാസ പരിശീലകന്റെ പേര് നിര്‍ദേശിച്ച് റൊണാള്‍ഡോ
നേരത്തെ, ക്രൊയേഷ്യന്‍ താരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ഫ്രഞ്ച് താരം കരീം ബെന്‍സേമ, സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റ്വികെ എന്നിവര്‍ മുമ്പ് പറഞ്ഞത് അര്‍ജന്റീന കിരീടം നേടുമെന്നാണ്. റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെന്‍സേമ പറയുന്നതിങ്ങനെ... ''ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളെ പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ സാധ്യത കൂടുതല്‍ ലിയോണണ്‍ മെസിയുടെ അര്‍ജന്റീനക്കാണ്. കിരീടം ആര് നേടുമെന്ന് പറയാനേ കഴിയാത്ത അവസ്ഥയാണ്.
മെസിയും സംഘവും അടങ്ങുന്ന അര്‍ജന്റീന മികച്ച ഫോമിലാണ്. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങള്‍ നേടിയത് ഇതിന്റെ തെളിവാണ്. മെസിക്ക് 35 വയസായി. ലോകകിരീടം സ്വന്തമാക്കാന്‍ മെസിക്കുള്ള അവസാന അവസരാണിത്. അതിനായി മെസിയും സഹതാരങ്ങളും കൈമെയ് മറന്ന് പോരാടാന്‍ തന്നെയാണ് സാധ്യത.'' ബെന്‍സേമ പറഞ്ഞു.