'ഖത്തര്‍ അമ്പരിപ്പിക്കുന്നു'; വാനോളം പ്രശംസിച്ച് റിഷി സുനക്, ലോകകപ്പ് കണ്ടിട്ടാണോ പറയുന്നതെന്ന് മറുചോദ്യം

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനഗല്‍ പോരാട്ടത്തിന് മുമ്പാണ് ഖത്തറിനെ വാഴ്ത്തി റിഷി സുനക് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചത്. ഗ്രൂപ്പ് ഘട്ടങ്ങൾ എക്കാലത്തെയും മികച്ച രീതിയില്‍ ഖത്തല്‍ സംഘടിപ്പിച്ചുവെന്ന് റിഷി സുനക് പറഞ്ഞു

rishi sunak praises qatar for organizing world cup

ലണ്ടന്‍: ലോകകപ്പ് എന്ന വിശ്വമാമാങ്കം നടത്തി ലോകത്തിന് മുന്നില്‍ അത്ഭുതം സൃഷ്ടിക്കുകയാണ് ഖത്തര്‍. പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശനം തുടരുമ്പോഴും വലിയ രീതിയിലുള്ള പ്രശംസകള്‍ ഖത്തര്‍ നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ആണ് ഖത്തറിനെ പുകഴ്ത്തി രംഗത്ത് വന്നിട്ടുള്ളത്. ഈ വർഷം അവിശ്വസനീയമായ മികവോടെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനാണ് റിഷി സുനകിന്‍റെ പ്രശംസ.

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനഗല്‍ പോരാട്ടത്തിന് മുമ്പാണ് ഖത്തറിനെ വാഴ്ത്തി റിഷി സുനക് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചത്. ഗ്രൂപ്പ് ഘട്ടങ്ങൾ എക്കാലത്തെയും മികച്ച രീതിയില്‍ ഖത്തല്‍ സംഘടിപ്പിച്ചുവെന്ന് റിഷി സുനക് പറഞ്ഞു. എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ട്വീറ്റിനെ നിരവധി പേര്‍ അനുകൂലിച്ചതിനൊപ്പം ഒട്ടേറെ പേര്‍ വിമര്‍ശിക്കുകയും ചെയ്തു. പ്രധാനമന്ത്രി കാര്യമായിട്ടാണോ ഇത് പറയുന്നത് എന്നായിരുന്നു ഒരാള്‍ സംശയം ഉന്നയിച്ചത്.

ലോകകപ്പ് റിഷി സുനക് കാണുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പ്രശ്‌നം ചുരുക്കം ചില ആളുകൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഏറ്റവും മികച്ച രീതിയില്‍ ഖത്തറിന് ലോകകപ്പ് സംഘടിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റൊരാള്‍ കുറിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് നേടിയ വിജയത്തെയും നിരവധി പേര്‍ പ്രകീര്‍ത്തിച്ചു. സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് ക്വാർട്ടറില്‍ പ്രവേശിച്ചത്.

ജോർദാന്‍ ഹെന്‍ഡേഴ്സണ്‍, ഹാരി കെയ്ന്‍, ബുക്കായോ സാക്ക എന്നിവരായിരുന്നു ഇംഗ്ലണ്ടിന്‍റെ സ്കോറർമാർ. പോളണ്ടിനെ പരാജയപ്പെടുത്തി എത്തുന്ന ഫ്രാന്‍സ് ആണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. ലോകകപ്പിനെ ഏറ്റവും കടുപ്പമേറിയ മത്സരമായിരിക്കും ഇത്. ഇതുവരെ തോല്‍വി അറിയാതെയാണ് ഇംഗ്ലീഷ് ടീമിന്‍റെ കുതിപ്പ്. എന്നാല്‍, അവസാന ഗ്രൂപ്പ് മത്സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത ഫ്രാന്‍സ് ടൂണീഷ്യയോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 

മെസിയെന്നാല്‍ അര്‍ജന്‍റീന, എല്ലാം അവന്‍റെ കാല്‍ക്കീഴില്‍; മെസിയെ വാഴ്ത്തി ബ്രസീല്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios