മെസി ബാഴ്‌സ ജേഴ്‌സിയില്‍ തന്നെ വിരമിക്കണം; റിക്വല്‍മെയുടെ അഭ്യര്‍ത്ഥന
ബാഴ്‌സലോണയുടേയും അര്‍ജന്‍ന്റീനയുടേയും മുന്‍ താരമായ യുവാന്‍ റോമന്‍ റിക്വല്‍മെ ഇപ്പോള്‍ മെസിയുടെ കൂടുമാറ്റത്തോട് സംസാരിക്കുകയാണ്.
ബ്യൂണസ് ഐറിസ്: അടുത്തിടെയാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലിയോണല്‍ മെസി ബാഴ്‌സലോണ വിട്ടത്. ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുമായിട്ടാണ് മെസി കരാറൊപ്പിട്ടത്. താരത്തെ കയ്യൊഴിഞ്ഞത് ബാഴ്‌സലോണ ക്ലബ് ഒരുപാട് പവി കേട്ടിരുന്നു. ബാഴ്‌സലോണയുടേയും അര്‍ജന്‍ന്റീനയുടേയും മുന്‍ താരമായ യുവാന്‍ റോമന്‍ റിക്വല്‍മെ ഇപ്പോള്‍ മെസിയുടെ കൂടുമാറ്റത്തോട് സംസാരിക്കുകയാണ്.
മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്നാണ് റിക്വല്‍മെ പറയുന്നത്. പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതിന് ശേഷം മെസി ബാഴ്‌സലോണയില്‍ തിരിച്ചുത്തും. മെസി ബാഴ്‌സലോണയില്‍ വിരമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെസി, എംബാപ്പേ, നെയ്മര്‍ എന്നിവരടങ്ങിയ ടീം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയില്ലെങ്കില്‍ പിഎസ്ജി ഇനിയൊരിക്കലും ചാംപ്യന്‍സ് ലീഗ് കിരീടം നേടാനും സാധ്യതയില്ല. '' മുന്‍ അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ വ്യക്തമാക്കി.
ലാ ലീഗയിലെ സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരമാണമാണ് മെസിക്ക് ബാഴ്‌സലോണ വിടേണ്ടി വന്നത്. കഴിഞ്ഞ മത്സരത്തിലാണ് മെസി പിഎസ്ജി ജേഴ്‌സിയില്‍ അരങ്ങേറിയത്.