ഈ സീനൊക്കെ ലാലേട്ടന്‍ പണ്ടേ വിട്ടതാ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് 'മഹാസമുദ്രം ഗോള്‍'
വിനീഷ്യസ് ജൂനിയറിന്‍റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച് എടുത്ത് അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്‍ലിസണ്‍ വല കുലുക്കുമ്പോള്‍ അതില്‍ സാംബ താളം നിറഞ്ഞിരുന്നു.
തിരുവനന്തപുരം: ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ മിന്നും വിജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. സെര്‍ബിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് കാനറികള്‍ ജയിച്ച് കയറി. മുന്നേറ്റ നിര താരം റിച്ചാര്‍ലിസണിന്‍റെ ഇരട്ട ഗോളുകളാണ് ടിറ്റെയ്ക്കും സംഘത്തിനും വിജയം സമ്മാനിച്ചത്. ഇതില്‍ തന്നെ റിച്ചാര്‍ലിസണിന്‍റെ രണ്ടാമത്തെ ഗോള്‍ ഈ ലോകകപ്പിലെ ഇതുവരെയുള്ളില്‍ ഏറ്റവും മനോഹരമായ ഗോള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വിനീഷ്യസ് ജൂനിയറിന്‍റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച് എടുത്ത് അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്‍ലിസണ്‍ വല കുലുക്കുമ്പോള്‍ അതില്‍ സാംബ താളം നിറഞ്ഞിരുന്നു. റിച്ചാര്‍ലിസണിന്‍റെ ഗോളിനെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനിടെ മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രത്തിലെ ഒരു സ്റ്റില്ലും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.
സിനിമയുടെ ക്ലൈമാക്സില്‍ റിച്ചാര്‍ലിസണിന്‍റെ ഗോളിന് സമാനമായി മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം വല കുലുക്കുന്നതിന്‍റെ ചിത്രമാണ് വൈറല്‍ ആയിട്ടുള്ളത്. ആരാധകര്‍ വളരെ രസകരമായാണ് രണ്ട് ചിത്രങ്ങളും ചേര്‍ത്ത് വച്ചുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.
റിച്ചാര്‍ലിസണിന്‍റെ ഗോളിനെ ഒട്ടം കുറച്ച് കാണാതെ വളരെ രസകരമായിട്ടുള്ള പല പോസ്റ്റുകളും ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്. റിച്ചാര്‍ലിസണ്‍ ലാലേട്ടന്‍റെ സിനിമ കണ്ടിട്ടുണ്ടോയെന്ന് വരെയാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം, ഗ്രൂപ്പ് ജിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചാണ് ബ്രസീൽ തുടങ്ങിയത്. ബ്രസീലിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റിലാണ് ആദ്യ ഫലമുണ്ടായത്.
നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്‌സിലേക്ക് കുതിച്ചു. ബോക്‌സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി. പത്ത് മിനിറ്റിന് ശേഷവും റിച്ചാർലിസണ്‍ വല കുലുക്കി. 81-ാ മിനിറ്റില്‍ കസമിറോയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. റോഡ്രിഗോ പകരക്കാരനായി ഇറങ്ങിയതോടെ ബ്രസീലിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. എന്നാല്‍ ലീഡുയര്‍ത്താന്‍ സാധിച്ചില്ല.
'അത് റഫറിയുടെ സമ്മാനം'; റോണോയുടെ ചരിത്ര ഗോളിന്‍റെ നിറം കെടുത്തി വിവാദം, തുറന്നടിച്ച് ഘാന പരിശീലകൻ