പത്ത് ദിവസത്തിനകം തീരുമാനമറിയണം! ബാഴ്‌സലോണയ്ക്ക് മുന്നില്‍ മെസി നിര്‍ദേശം വച്ചെന്ന് റിപ്പോര്‍ട്ട്

സൗദി ക്ലബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറും മുന്നില്‍ വച്ചിട്ടുണ്ട്. മെസിക്കാവട്ടെ ബാഴ്‌സയില്‍ തിരിച്ചുവരാനാണ് ആഗ്രഹം.

reports says messi told barca that he will wait for next ten days saa

പാരീസ്: വരുന്ന പത്ത് ദിവസങ്ങള്‍ക്കകം ലിയോണല്‍ മെസിയുടെ പുതിയ ക്ലബ് ഏതെന്നുള്ള കാര്യത്തില്‍ തീരിമാനമാവും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ ഈ മാസത്തോടെയാണ് അവസാനിക്കുന്നത്. താരം ബാഴ്‌സലോണയിലേക്കെത്തുമെന്ന് വാര്‍ത്തകളുണ്ട്. 

മാത്രമല്ല, സൗദി ക്ലബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറും മുന്നില്‍ വച്ചിട്ടുണ്ട്. മെസിക്കാവട്ടെ ബാഴ്‌സയില്‍ തിരിച്ചുവരാനാണ് ആഗ്രഹം. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നിയമങ്ങളില്‍ മാറ്റം വരേണ്ടതുണ്ട്. മെസി തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാഴ്‌സ പരിശീലകന്‍ സാവിയും ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്.

എന്നാല്‍ ബാഴ്‌സ ഇതുവരെ ഒരു ഓഫര്‍ പോലും മെസിക്ക് മുന്നില്‍ വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബാഴ്‌സയ്ക്ക് മുന്നില്‍ മെസി ഒരു കാര്യം വ്യക്തമാക്കിയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മെസി ബാഴ്‌സയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. തനിക്ക് ബാഴ്‌സയിലേക്ക് വരാനാണ് ആഗ്രഹമെന്നും മെസി ബാഴ്‌സയെ അറിയിച്ചിട്ടുണ്ട്. 

അതേസമയം, മെസി ഇന്റര്‍ മിയാമിയിലേക്ക് പോകുമെന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അതും ബാഴ്‌സയുടെ സഹായത്തോടെയാണ്. മിയാമി മെസിയെ സൈന്‍ ചെയ്യുകയും പിന്നീട് 6 മുതല്‍ 18 മാസത്തേക്ക് ബാഴ്‌സയ്ക്ക് ലോണില്‍ നല്‍കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്തായാലും അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പുതിയ ക്ലബ് ഏതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ഈഡന്‍ ഗാര്‍ഡന്‍സിനെ കണ്ട് പഠിക്കൂ, നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് മാറ്റാം; നിര്‍ദേശം

ഇതിനിടെ, ഇതിഹാസ താരം ലിയോണല്‍ മെസിക്ക് എഫ്സി ബാഴ്സലോണയെ ഇനിയും സഹായിക്കാനാവുമെന്ന് കോച്ച് സാവി വ്യക്തമാക്കിയിരുന്നു. മെസിയുടെ തിരിച്ചുവരവ് ടീമിന് ഗുണം ചെയ്യുമെന്നും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അദേഹവുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും സാവി പറഞ്ഞു. എന്നാല്‍ സ്പാനിഷ് ക്ലബിലേക്കുള്ള തിരിച്ചുവരവിന്റെ കാര്യത്തില്‍ തീരുമാനം 99 ശതമാനവും മെസിയുടെ കൈകളിലാണ് എന്നും സാവി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios