വീണ്ടും ട്വിസ്റ്റ്! മെസി അമേരിക്കയിലേക്ക്? ബാഴ്‌സയിലേക്ക് തിരികെ എത്താനുള്ള സാധ്യത മങ്ങുന്നു
ബാഴ്‌സലോണയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മെസിയെ സ്വന്തമാക്കാന്‍ രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തെത്തിയിരുന്നു. ചെല്‍സി, ന്യൂകാലസില്‍ യുണൈറ്റഡ് എന്നിവരാണ് മെസിയെ തേടിയതെത്തിത്.
പാരീസ്: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി മേജര്‍ ലീഗ് സോക്കറിലേക്ക്. വരും സീസണില്‍ ഇന്റര്‍ മിയാമിയുടെ ജേഴ്‌സി അണിഞ്ഞേക്കുമെന്നാമഅ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും പുറത്തുവന്നിട്ടില്ല.
മെസി ബാഴ്‌സയിലേക്ക മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്റര്‍ മിയാമി സൈന്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുത്. ഇന്റര്‍ മിയാമി മെസിയെ ലോണില്‍ ബാഴ്‌സലോണയിലേക്ക് അയക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പി എസ് ജിയുമായി കരാര്‍ പൂര്‍ത്തിയാക്കിയ മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനായിരുന്നു താല്‍പര്യം.
ഇതിനായി ചര്‍ച്ചകളും തുടങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് മുന്നില്‍ ഒരു കരാര്‍ വെക്കാന്‍ പോലും ബാഴ്‌സയ്ക്ക് സാധിച്ചിരുന്നില്ല. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളില്‍ മെസിയെ ലാ ലീഗയില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ബാഴ്‌സയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി നിലവിലെ താരങ്ങളില്‍ ചിലരെ ഒഴിവാക്കുകയും വേണം. എന്നാല്‍ ബാഴ്‌സയ്ക്ക് അതിന് സാധിച്ചില്ല.
ബാഴ്‌സലോണയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മെസിയെ സ്വന്തമാക്കാന്‍ രണ്ട് പ്രീമിയര്‍ ലീഗ് ക്ലബുകളും രംഗത്തെത്തിയിരുന്നു. ചെല്‍സി, ന്യൂകാലസില്‍ യുണൈറ്റഡ് എന്നിവരാണ് മെസിയെ തേടിയതെത്തിത്. സൗദി ക്ലബ്ബായ അല്‍ ഹിലാലിന്റെ മോഹന വാഗ്ദാനവുമുണ്ടായിരുന്നു. ഇതിനിടെയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ കൂടി മെസിക്കായി മത്സരരംഗത്തെത്തിയത്.
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ താരങ്ങള്‍ കളിച്ചത് കറുത്ത ആം ബാന്‍ഡുമണിഞ്ഞ്; കാരണം അറിയാം
മെസിക്ക് ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ വാദ്ഗാനം ചെയ്തിരിക്കുന്നത്. പി എസ് ജിക്കായി കളിച്ച 75 മത്സരങ്ങളില്‍ 32 ഗോളുകളും 35 അസിസ്റ്റുകളും നല്‍കിയ മെസിക്ക് പക്ഷെ അവരുടെ എക്കാലത്തെയും വലിയ സ്വപ്നമായ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം