ആര് ആദ്യം പോവും? സാവിയോ അതോ ടെന്‍ഹാഗോ? പുതിയ കോച്ചിനെ കണ്ടെത്താനുള്ള മത്സരത്തില്‍ ബാഴ്സയും യുണൈറ്റഡും

സ്പാനിഷ് ലീഗില്‍ ജിറോണയോട് തോറ്റതിന് പിന്നാലെയായിരുന്നു തിരിച്ചടി. ജിറോണയോട് സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ നാല് ഗോളിന്റെ തോല്‍വിയൊടെ നിലവിലെ ചാംപ്യന്മാരുടെ കീരിടങ്ങ പ്രതീക്ഷകള്‍ പോലും മങ്ങലിലായി.

reports says barcelona boss xavi will be sacked soon

ബാഴ്‌സലോണ: തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ ബാഴ്‌സലോണയില്‍ പരിശീലകന്‍ സാവിയുടെ നില പരുങ്ങലില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ സ്ഥാനവും ഏത് നിമിഷവും തെറിച്ചേക്കും. സീസണില്‍ തപ്പിത്തടയുകയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം അത്ര സുഖകരമായില്ല. ഗ്രൂപ്പ് ചാംപ്യന്മാരായെങ്കിലും ആറ് കളിയില്‍ രണ്ടെണ്ണത്തില്‍ തോറ്റു. ദുര്‍ബലരായ ബെല്‍ജിയന്‍ ക്ലബ് ആന്റ് വെര്‍പ്പിനോടായാരുന്നു ഒരു തോല്‍വി.

സ്പാനിഷ് ലീഗില്‍ ജിറോണയോട് തോറ്റതിന് പിന്നാലെയായിരുന്നു തിരിച്ചടി. ജിറോണയോട് സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ നാല് ഗോളിന്റെ തോല്‍വിയൊടെ നിലവിലെ ചാംപ്യന്മാരുടെ കീരിടങ്ങ പ്രതീക്ഷകള്‍ പോലും മങ്ങലിലായി. നിലവില്‍ ഒന്നാമതുള്ള ജിറോണയുമായി ഏഴ് പോയിന്റ് വിത്യാസമുണ്ട്. റയലിനും അത്‌ലറ്റികോയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് മുന്‍ ചാംപ്യന്മാര്‍. ലീഗില്‍ പതിനാറ് കളിയില്‍ പത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. നാല് കളികള്‍ സമനിലയില്‍. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി അടക്കമുള്ള സ്‌ട്രൈക്കര്‍മാര്‍ ഗോളടിക്കാത്തതും പ്രതിരോധത്തിലെ പാളിച്ചകളുമാണ് ബാഴ്‌സയുടെ പ്രധാന പ്രശ്‌നം. 

തുടര്‍ തിരിച്ചടികള്‍ നേരിട്ടതോടെ പരിശീലകന്‍ സാവിയുടെ നില പരിങ്ങലിലാണ്. കളിക്കാര്‍ക്കും ക്ലബിന്റെ ഡയറക്ടര്‍മാര്‍ക്കും കോച്ചില്‍ വിശ്വാസം നഷ്ടമായെന്നാണ് പുറത്ത് വരുന്ന വിവരം. സാവിയുടെ ശൈലിയില്‍ ലെവന്‍ഡോവ്‌സ്‌കി അടക്കമുള്ളവര്‍ നേരത്തെ തന്നെ അതൃപ്തി പരസ്യമാക്കിയിരിന്നു. എന്നാല്‍ സാവിക്കെതിരെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് ബോര്ഡ് ഡയറക്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ക്ലബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ത്ത. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലിലാണ് പ്രസിഡന്റ്. സാവിക്ക് പകരക്കാരനെ ബാഴ്‌സ തേടുന്നതായും വിവരമുണ്ട്.

ക്ലബിന്റെ ഇതിഹാസ താരമായ സാവി 2021ലാണ് ബാഴ്‌സയുടെ കോച്ചായി എത്തുന്നത്. 111 മത്സരങ്ങളില്‍ പരിശീലിപ്പിച്ച സാവി ഒന്ന് വീതം സ്പാനിഷ് ലീഗ് കിരീടവും, സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ സ്ഥാനം ഏത് നിമിഷവും തെറിച്ചേക്കാമെന്ന നിലയില്‍. ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 16 കളിയില്‍ ഏഴും തോറ്റ് ആറാം സ്ഥാനത്ത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമയുള്ള ഉടക്കില്‍ പോലും ടെന്‍ ഹാഗിനൊപ്പം നിന്ന മാനേജ്‌മെന്റ് ഇനിയും കോച്ചിനെ സഹിക്കില്ല. ജനുവരിയില്‍ തന്നെ പുതിയ കോച്ച് ടീമിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്ഥാനെ അട്ടിമറിച്ച വീര്യം മറന്ന് യുഎഇ; ബംഗ്ലാദേശിന് കൂറ്റന്‍ ജയം, കിരീടം

Latest Videos
Follow Us:
Download App:
  • android
  • ios