കിലിയന്‍ എംബാപ്പെയെ വിടാതെ പിന്തുടര്‍ന്ന് റയല്‍ മാഡ്രിഡ്; പടുകൂറ്റന്‍ ഓഫര്‍ പുതിയ വാഗ്‌ദാനം

പിഎസ്‌ജിയുമായി കരാർ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയൻ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡ് വമ്പൻ ഓഫർ നൽകിയിരിക്കുന്നത്

Real Madrid offers PSG footballer Kylian Mbappe five year deal and 50m Euro salary jje

മാഡ്രിഡ്: പിഎസ്‌ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് വമ്പൻ ഓഫറുമായി സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. ഫ്രഞ്ച് വിസ്‌മയത്തിന് അഞ്ച് വർഷ കരാറാണ് റയൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. എംബാപ്പെയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബുകളും രംഗത്തുണ്ട്. 

പിഎസ്‌ജിയുമായി 2024ൽ അവസാനിക്കുന്ന കരാർ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയൻ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡ് വമ്പൻ ഓഫർ നൽകിയിരിക്കുന്നത്. 50 ദശലക്ഷം യൂറോ വാർഷിക പ്രതിഫലവും അഞ്ച് വർഷ കരാറുമാണ് ഓഫർ. വൻതുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്. റയലും എംബാപ്പെയും കരാർ വ്യവസ്ഥകളിൽ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ക്ലബിന്‍റെയോ താരത്തിന്‍റേയോ ഭാഗത്തുനിന്നില്ല. പിഎസ്‌ജിയെ പ്രകോപിപ്പിക്കുന്ന ഓഫറാണിപ്പോൾ റയൽ മാഡ്രിഡ് എംബാപ്പെയ്ക്ക് നൽകിയിരിക്കുന്നത്. ട്രാൻസ്‌ഫർ തുക നൽകാതെ പിഎസ്‌ജിയുമായുള്ള കരാർ പൂർത്തിയാവും വരെ റയൽ എംബാപ്പെയ്ക്കായി ഒരു വർഷം കൂടി കാത്തിരിക്കും. കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസണിൽ തന്നെ എംബാപ്പെ ടീം വിട്ടുപോകണമെന്ന് പിഎസ്‌ജി പ്രസിഡന്‍റ് നാസർ അൽ ഖലീഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ലോകത്തിലെ ഏറ്റവും വിലയേറിയ താരത്തെ ട്രാൻസ്‌ഫർ ഫീസില്ലാതെ വിട്ടുനിൽകില്ലെന്നും കരാർ പുതുക്കുമോ ഇല്ലയോ എന്ന് ഈ മാസം അവസാനിക്കും മുൻപ് അറിയിക്കണമെന്നുമാണ് പിഎസ്‌ജിയുടെ നിലപാട്. റയൽ ട്രാൻസ്‌ഫർ ഫീസ് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ എംബാപ്പെ കരാർ പുതുക്കില്ലെന്നും ഉറപ്പായി. ഇതോടെ മറ്റ് ക്ലബുകളുടെ ഓഫർ വന്നാൽ പിഎസ്‌ജി എംബാപ്പെയെ വിട്ടുനൽകാനുള്ള സാധ്യതയും കൂടി. പ്രീമിയർ ലീഗ് ക്ലബുകളായ ലിവർപൂളും ആഴ്‌സണലുമാണ് എംബാപ്പെയെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച മറ്റ് ക്ലബുകൾ. അപ്രതീക്ഷിത നീക്കവുമായി ചെൽസിയും രംഗത്തെത്താനുള്ള സാധ്യതയുണ്ട്. 

Read more: 100-ാം ടെസ്റ്റിലെ ദയനീയ പുറത്താകല്‍; ട്രോളി ബെയ്‌ര്‍സ്റ്റോ, തിരിച്ചടിച്ച് സ്‌മിത്ത്- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios