ഇത് തുടക്കം മാത്രം! സീസണലില്‍ 50ല്‍ കൂടുതല്‍ ഗോള്‍ എംബാപ്പെ നേടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ആഞ്ചലോട്ടി
സീസണില്‍ 50ല്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഫ്രഞ്ച് താരത്തിന് കഴിയുമെന്നാണ് ആഞ്ചലോട്ടി പറയുന്നത്.
മാഡ്രിഡ്: കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിനായി അരങ്ങേറിയ കിലിയന്‍ എംബാപ്പെ ഗോളടിച്ചുകൊണ്ടാണ് തുടങ്ങിയത്. യുവേഫ സൂപ്പര്‍ കപ്പില്‍ അറ്റലാന്‍ഡക്കെതിരെയാണ് എംബാപ്പെ ഗോള്‍ നേടിയത്. മത്സരം റയല്‍ 2-0ത്തിന്് ജയിക്കുകയും കിരീടം നേടുകയും ചെയ്തു. ഫെഡ്രിക്കോ വാല്‍വെര്‍ദെയാണ് മറ്റൊരു ഗോള്‍ നേടിയത്.
എന്തായാലും എംബാപ്പെ ഗോളോടെ തുടങ്ങിയത് ആരാധകരേയും ആവേശത്തിലാക്കി. ഇപ്പോള്‍ എംബാപ്പയെ കുറിച്ച് സംസാരിക്കുകയാണ് റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി. സീസണില്‍ 50ല്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഫ്രഞ്ച് താരത്തിന് കഴിയുമെന്നാണ് ആഞ്ചലോട്ടി പറയുന്നത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആഞ്ചലോട്ടി.
അതേസമയം, റയല്‍ ഈ സീസണില്‍ മറ്റാരേയും സൈന്‍ ചെയ്യില്ലെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. ട്രാന്‍സര്‍ വിന്‍ഡോ അടയ്ക്കാന്‍ ഇനിയും സമയം ബാക്കി നില്‍ക്കെയാണ് ആഞ്ചലോട്ടി ഇക്കാര്യം പറഞ്ഞത്.
ലണ്ടന്‍ തെരുവുകളില്‍ ചുറ്റിനടന്ന് വിരാട് കോലി! വൈറലായി റോഡ് മുറിച്ചുകടക്കുന്ന വീഡിയോ
റയലില്‍ മുന്‍ ഫ്രഞ്ച് താരം കരീം ബെന്‍സേമ ധരിച്ചിരുന്ന ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് എംബാപ്പെ അണിയുക. കരാര്‍ അനുസരിച്ച് ആദ്യ വര്‍ഷം എംബാപ്പെക്ക് 285 കോടി രൂപയാണ് പ്രതിഫലമായി നല്‍കുക. അതായത് ഒരു മാസം 23.7 കോടി രൂപയും ഒരു ദിവസം 79 ലക്ഷവും ഓരോ മിനിറ്റിനും 5486 രൂപയും എംബാപ്പെക്ക് പ്രതിഫലമായി ലഭിക്കുമെന്ന് ചുരുക്കം.
കരിയറില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത 25കാരനായ എംബാപ്പെക്ക് റയലിനൊപ്പം കിരീടം നേടാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ. ഇതിഹാസ താരം ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, നാച്ചോ ഫെര്‍ണാണ്ടസ് എന്നിവര്‍ സീസണൊടുവില്‍ ബൂട്ടഴിക്കമെന്നാണ് കരുതുന്നത്. ഇതോടെ എംബാപ്പെയാകും റയലിന്റെ കേന്ദ്ര ബിന്ദുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എംബാപ്പെ കൂടുതല്‍ തിളങ്ങുന്ന ഇടതു വിംഗില്‍ നിലവില്‍ വിനീഷ്യസ് ജൂനിയറാണ് ഭരിക്കുന്നത്.