ഏഷ്യന്‍ വംശജര്‍ക്കെതിരെ വംശീയാധിക്ഷേപം; ഗ്രീസ്മാനും ഡെംബലെയ്ക്കുമെതിരെ പ്രതിഷേധം ശക്തം

ലാ ലിഗയില്‍ ബാഴ്‌സലോണയുടെ താരങ്ങളായ ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
 

Racism scandal hits French stars Dembele and Griezmann

പാരീസ്: ഏഷ്യന്‍ വംശജര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ ഫ്രഞ്ച് ഫുട്‌ബോള്‍ താരങ്ങളായ അന്റോയ്ന്‍ ഗ്രീസ്മാനും ഉസ്മാന്‍ ഡെംബലെയ്ക്കുമെതിരെ പ്രതിഷേധം കനക്കുന്നു. ലാ ലിഗയില്‍ ബാഴ്‌സലോണയുടെ താരങ്ങളായ ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഏഷ്യക്കാരോടുള്ള വിരോധം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ച് നിരവധി പേര്‍ രംഗത്തെത്തി.

തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ടിവി നന്നാക്കാനെത്തിയ ഏഷ്യന്‍ വംശജരെയാണ് ഇരുവരും അധിക്ഷേപിച്ചത്. വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണ് കാണുന്നത്. വീഡിയോ റെക്കോഡ് ചെയ്യുന്ന ഡെംബലെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഏഷ്യക്കാരുടെ ഭാഷയേയും ശരീരത്തേയും ഡെബലെ പരിഹസിച്ച് ചിരിക്കുന്നുണ്ട്. 

ഡെംബലെ പറയുന്നതങ്ങിനെ... ''ഇത്രയും വൃത്തികെട്ട് മുഖവുമായി നിങ്ങള്‍ പെസ് (പ്രോ എവല്യൂഷന്‍ സോക്കര്‍) കളിക്കാന്‍ സാധിക്കും. ഏത് തരത്തിലുള്ള ഭാഷയാണ് നിങ്ങള്‍ സംസാരിക്കുന്നത്.? നിങ്ങള്‍ക്ക് ഒട്ടും ലജ്ജ തോന്നുന്നില്ലേ..? നിങ്ങളുടെ രാജ്യം സാങ്കേതികമായി പിന്നിലാണോ..?'' ഇത്രയുയാണ് ഡെംബലെ സംസാരിക്കുന്നത്. ഇത് കേള്‍ക്കുന്ന ഗ്രീസ്മാന്‍ പരിഹാസത്തോടെ ചിരിക്കുന്നുമുണ്ട്. വീഡിയോ...

എന്നാല്‍ വിഡിയോ പുതിയതല്ലെന്നും രണ്ട് വര്‍ഷം മുമ്പുള്ളതാകണെന്നുമാണ് വാദം. ഈ യൂറോകപ്പിലെയും വിഡിയോയിലെയും ഗ്രീസ്മാന്റെ ഹെയര്‍സ്‌റ്റൈല്‍ നോക്കിയാണ് പലരും ഈ നിഗമനത്തിലെത്തിയത്. യൂറോ കപ്പില്‍ നിന്ന് പുറത്തായി ഒരാഴ്ച്ച പിന്നിടുന്നതിന് മുമ്പാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനെ പിടിച്ചു കുലുക്കി വംശീയാധിക്ഷേപ വിവാദം.

Latest Videos
Follow Us:
Download App:
  • android
  • ios