ഗോളടിക്കാന്‍ കഴിയാതെ ക്രിസ്റ്റിയാനോ; ആദ്യപാതിയില്‍ പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടി ഘാന
10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.
ദോഹ: ഫിഫ ലോകകപ്പ് എച്ച് ഗ്രൂപ്പില്‍ പോര്‍ച്ചുഗലിനെ ആദ്യ പകുതിയില്‍ പിടിച്ചുകെട്ടി ഘാന. മത്സരത്തില്‍ ഇതുവരരെ ആര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മത്സരത്തില്‍ പോര്‍ച്ചുഗലിന് തന്നെയാിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്.
10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു. 28-ാം മിനിറ്റില്‍ ജാവോ ഫിലിക്‌സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു.
ഉറുഗ്വെ- ദക്ഷിണകൊറിയ സമനില
ഖത്തര്‍ ലോകകപ്പില്‍ ഉറുഗ്വെയെ സമനിലയില്‍ തളച്ച് ദക്ഷിണ കൊറിയ. മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ഉറുഗ്വെയായിരുന്നു. എന്നാല്‍ ഗോളൊന്നും പിറന്നുമില്ല. മാത്രമല്ല, സൂപ്പര്‍ താരം ലൂയിസ് സുവാരസിന് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. എച്ച് ഗ്രൂപ്പില്‍ നടക്കുന്ന ആദ്യ മത്സരമായിരുന്നിത്. 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗല്‍, ഘാനയെ നേരിടും.
ആദ്യ 30 മിനിറ്റിലും ഗോള്‍ ശ്രമമൊന്നും ഇരു ടീമിന്റേയും ഭാഗത്തുനിന്നുണ്ടായിരുന്നില്ല. എന്നാല്‍ 34-ാം മിനിറ്റി കൊറിയക്ക് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനകത്ത് നിന്ന് ഉയ് ജോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത് പോയി. മറുവശത്ത് ഉറുഗ്വെയുടെ മുന്നേറ്റങ്ങളെല്ലാം കൊറിയയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 44-ാം മിനിറ്റിലാണ് ഉറുഗ്വെയ്ക്ക് കൊറിയന്‍ ഗോള്‍മുഖം വിറപ്പിക്കാനെങ്കിലും സാധിച്ചത്. ഫെഡറിക്കോ വാല്‍വെര്‍ദെയുടെ കോര്‍ണറില്‍ ഡിയേഗോ ഗോഡിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിയകന്നു. അതോടെ ആദ്യപകുതിക്ക് അവസാനമായി.
64-ാം മിനിറ്റില്‍ സുവാരസിന് പകരം എഡിന്‍സണ്‍ കവാനിയെ കളത്തിലറക്കി. എന്നാല്‍ ഫലത്തില്‍ മാറ്റമുണ്ടാക്കാന്‍ കവാനിക്കും സാധിച്ചില്ല. എന്നാല്‍ കൊറിയന്‍ പ്രതിരോധത്തില്‍ ഭീഷണി ഉയര്‍ത്താന്‍ ഉറുഗ്വെയ്ക്കായി. 90 മിനിറ്റില്‍ സോണിന്റെ ഒരു ലോംഗ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി. വൈകാതെ ഫൈനല്‍ വിസില്‍.