സെനഗലിന് ഇരുട്ടടി; മാനെ ലോകകപ്പിനില്ല
ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെയാണ് മാനെയുടെ കാലിന് പരിക്കേറ്റത്. ആദ്യം പരിക്ക് സാരമുള്ളതല്ലെന്നയിരുന്നു വിലയിരുത്തലെങ്കിലും കടുത്ത വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായത്.
ദോഹ: പരിക്കേറ്റ സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ ലോകകപ്പില്‍ നിന്ന് പുറത്ത്. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനായി കളിക്കുമ്പോള്‍ പരിക്കേറ്റ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ലോകകപ്പ് നോക്കൗട്ട് ഘട്ടമാവുമ്പോഴേക്കെങ്കിലും പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യാഴാഴ്ച നടത്തിയ എംആര്‍ഐ സ്കാനിംഗില്‍ വ്യക്തമായതോടെ മാനെ ലോകകപ്പില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
നിര്‍ഭാഗ്യവശാല്‍, എംആര്‍ഐ സ്കാനിംഗിന്‍റെ ഫലം അനുകൂലമല്ലാത്തതിനാലും പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലും മാനെക്ക് ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് സെനഗല്‍ ടീം ഡോക്ടര്‍ മാന്യുവല്‍ അഫോന്‍സോ പറഞ്ഞു. ലോകകപ്പില്‍ ആഫ്രിക്കയുടെ ഏറ്റവും വലിയ പ്രതീക്ഷയായ സെനഗലിന് കനത്ത തിരിച്ചടിയാണ് മാനെയുടെ പിന്‍മാറ്റം. മാനെയുടെ പകരക്കാരനെ പരിശീലകന്‍ അലിയു സിസെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഖത്തര്‍ ലോകകപ്പ്: യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് 608 താരങ്ങള്‍, രാജ്യങ്ങളില്‍ മുമ്പില്‍ ഇംഗ്ലണ്ട്
ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബ്രെമ്മനെതിരായ ബയേണ്‍ മ്യൂണിക്കിന്‍റെ മത്സരത്തിനിടെയാണ് മാനെയുടെ കാലിന് പരിക്കേറ്റത്. ആദ്യം പരിക്ക് സാരമുള്ളതല്ലെന്നയിരുന്നു വിലയിരുത്തലെങ്കിലും കടുത്ത വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് വ്യക്തമായത്.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫൈനലില്‍ ഈജിപ്തിനെ കീഴടക്കി സെനഗല്‍ ചാമ്പ്യന്‍മാരായപ്പോള്‍ വിജയഗോള്‍ നേടിയത് 30കാരായ മാനെയായിരുന്നു. ലിവര്‍പൂള്‍ താരമായിരുന്ന മാനെ ഈ സീസണിലാണ് ബയേണ്‍ മ്യൂണിക്കിലെത്തിയത്. ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗല്‍, ഖത്തര്‍, നെതര്‍ലന്‍ഡ്സ്, ഇക്വഡോര്‍ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. 21ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് സെനഗലിന്‍റെ ആദ്യ മത്സരം.
ഖത്തര്‍ ലോകകപ്പ് കിക്കോഫിന് രണ്ട് നാള്‍; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍
ഖത്തര്‍ ലോകകപ്പിനുള്ള സെനഗല്‍ ടീം:
Goalkeepers: Seny Dieng , Alfred Gomis, Edouard Mendy.
Defenders: Fode Ballo-Toure, Pape Abdou Cisse , Abdou Diallo , Ismail Jakobs, Kalidou Koulibaly Formose Mendy, Youssouf Sabaly.
Midfielders: Pathe Ciss, Krepin Diatta, Idrissa Gana Gueye, Pape Gueye, Cheikhou Kouyate, Mamadou Loum Ndiaye, Nampalys Mendy , Moustapha Name, Pape Matar Sarr.
Forwards: Boulaye Dia, Famara Diedhiou, Bamba Dieng , Nicolas Jackson, Iliman Ndiaye , Ismaila Sarr.
Powered By