മെസിക്കും നെയ്മറിനും പിന്നാലെ പി എസ് ജി വിടാനൊരുങ്ങി എംബാപ്പെയും

അടുത്ത വര്‍ഷം പി എസ് ജിയുമായുള്ള കരാര്‍ തീരുമ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാതെ ക്ലബ്ബ് വിടാന്‍ ആലോചിക്കുന്ന എംബാപ്പെയെ ഫ്രീ ഏജന്‍റായി കൈവിടുന്നത് നഷ്ടമാകുമെന്ന തിരിച്ചറിവില്‍ ഈ സീസണില്‍ തന്നെ താരത്തെ വിറ്റാലോ എന്ന ആലോചനയിലാണ് പി എസ് ജി എന്നാണ് റിപ്പോര്‍ട്ട്.

PSG star Kylian Mbappe wont extend  PSG Contract, officialy confirms gkc

പാരീസ്: സൂപ്പര്‍ താരം ലിയോണല്‍ മെസിക്ലബ്ബ് വിട്ടതിന് പിന്നാലെ നെയ്മറെയും കൈവിടാനൊരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി. പി എസ് ജിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായി അത്ര രസത്തിലല്ലാതിരുന്നതാണ് കരാര്‍ കാലാവധി തീരും മെസിക്ക് പിന്നാലെ ക്ലബ്ബ് വിടാന്‍ നെയ്മറെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ മെസിക്കും നെയ്മറിനും പിന്നാലെ എംബാപ്പെ തന്നെ പി എസ് ജി വിട്ടേക്കുമെന്ന പുതി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2024 സീസണ്‍ അവസാനം വരെയാണ് 23കാരനായ എംബാപ്പെയ്ക്ക് പി എസ് ജിയുമായി കരാറുള്ളത്. പരസ്പര ധാരണയില്‍ ഇത് ഒരു വര്‍ഷം കൂടി നീട്ടാം എന്നാണ് കരാര്‍. എന്നാല്‍ അടുത്ത വര്‍ഷം കരാര്‍ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാനാണ് എംബാപ്പെ ഇപ്പോള്‍ ആലോചിക്കുന്നത്. എംബാപ്പെക്കായി ദീര്‍ഘനാളായി രംഗത്തുള്ള റയല്‍ മാഡ്രിഡ് തന്നെയാണ് സൂപ്പര്‍ താരത്തിന്‍റെ ലക്ഷ്യം.

അടുത്ത വര്‍ഷം പി എസ് ജിയുമായുള്ള കരാര്‍ തീരുമ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടാതെ ക്ലബ്ബ് വിടാന്‍ ആലോചിക്കുന്ന എംബാപ്പെയെ ഫ്രീ ഏജന്‍റായി കൈവിടുന്നത് നഷ്ടമാകുമെന്ന തിരിച്ചറിവില്‍ ഈ സീസണില്‍ തന്നെ താരത്തെ വിറ്റാലോ എന്ന ആലോചനയിലാണ് പി എസ് ജി എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഴ്ച്ചവരെ മെസിയായിരുന്നു! ഇപ്പോള്‍ കൂട്ടിന് ഹാലന്‍ഡും; ബാലോണ്‍ ഡി ഓര്‍ പ്രഖ്യാപനം കടുക്കും

2024നുശേഷം പി എസ് ജിയുമായി കരാര്‍ നീട്ടാനില്ലെന്ന കത്ത് എംബാപ്പെ ക്ലബ്ബ് അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ അടുത്ത വര്‍ഷം സീസണൊടുവില്‍ എംബാപ്പെ ക്ലബ്ബ് വിടുമെന്നുറപ്പാണ്. കരാര്‍ തീരുന്നതോടെ ഫ്രീ ഏജന്‍റാവുന്ന കളിക്കാരന് മറ്റേത് ക്ലബ്ബുമായി വേണമെങ്കിലും കരാറൊപ്പിടാം. എന്നാല്‍ കരാര്‍ കാലവധിയിലാണെങ്കില്‍ നിലവിലെ ക്ലബ്ബിന് കളിക്കാരനെ വാങ്ങുന്ന ക്ലബ്ബ് ട്രാന്‍ഫര്‍ ഫീസ് നല്‍കണം.

എംബാപ്പെയെ ഫ്രീ ഏജന്‍റായി കൈവിട്ടാല്‍ പി എസ് ജിക്ക് നഷ്ടമാണെന്നതിനാലാണ് ഈ സീസണില്‍ തന്നെ റയലിന് വില്‍ക്കുന്നതിനെക്കുറിച്ച് ക്ലബ്ബ് അലോചിക്കുന്നത്. എംബാപ്പെയും മെസിയും നെയ്മറുമുണ്ടായിട്ടും കഴിഞ്ഞ രണ്ട് സീസണിലും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ പി എസ് ജിക്കായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്യന്‍ ലീഗിലും മികച്ച റെക്കോര്‍ഡുള്ള റയലിനെപ്പോലൊരു ക്ലബ്ബില്‍ എത്തിയാല്‍ മാത്രമെ തനിക്ക് കരിയറില്‍ നേട്ടമുണ്ടാക്കാനാവു എന്ന തിരിച്ചറിവിലാണ്  എംബാപ്പെ പി എസ് ജി വിടാനൊരുങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios