ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്ക് കേട്ടോ! എംബാപ്പെ ട്രാൻസ്ഫർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി പിഎസ്ജി, ഇനിയെന്ത്?

കിലിയൻ എംബാപ്പെ റയല്‍ മാഡ്രിഡിൽ എത്തുമെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭ്യഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, കഴിഞ്ഞ സമ്മറിൽ റയലിന്‍റെ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി പിഎസ്ജിയുമായുള്ള കരാര്‍ എംബാപ്പെ പുതുക്കിയത്.

PSG Make Stand Clear On Kylian Mbappe Transfer whats next btb

പാരീസ്: വര്‍ഷങ്ങളായി ചര്‍ച്ച തുടരുന്ന ഫ്രഞ്ച് സൂപ്പർസ്റ്റാര്‍ കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫറില്‍ നിലപാട് വ്യക്തമാക്കി പിഎസ്ജി പ്രസിഡന്‍റ് നാസർ അല്‍ ഖെലൈഫി. 2024 ജൂണിൽ എംബാപ്പെ പിഎസ്ജിയില്‍ നിന്ന് ഫ്രീ ട്രാൻസ്ഫറായി പോകുന്നത് അസാധ്യമാണെന്നും അതാഗ്രഹിക്കുന്നില്ലെന്നും അല്‍ ഖെലൈഫി വ്യക്തമാക്കി. എംബാപ്പെയ്ക്ക് തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം ടീമിൽ വേണമെന്ന് തന്നെയാണ് പിഎസ്ജിയുടെ ആഗ്രഹം.

അതിന് എംബാപ്പെ പുതിയ കരാറില്‍ ഒപ്പിടണം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഫ്രീയായി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അത് അസാധ്യമാണ്, അത് അസാധ്യമാണെന്ന് എല്ലാവര്‍ക്കും കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫ്രീ ട്രാൻസ്ഫറായി പോകില്ലെന്ന് എംബാപ്പെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, താരം മനസ് മാറ്റിയാൽ അത് തന്‍റെ തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിലിയൻ എംബാപ്പെ റയല്‍ മാഡ്രിഡിൽ എത്തുമെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭ്യഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, കഴിഞ്ഞ സമ്മറിൽ റയലിന്‍റെ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി പിഎസ്ജിയുമായുള്ള കരാര്‍ എംബാപ്പെ പുതുക്കിയത്. അതേസമയം, പിഎസ്‌ജി വിട്ട് ഉടന്‍ റയല്‍ മാഡ്രി‍ഡില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ കിലിയന്‍ എംബാപ്പെ തള്ളിയിരുന്നു. പിഎസ്‌ജിയില്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ക്ലബില്‍ തുടരുമെന്നും എംബാപ്പെ വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് വ്യക്തമാക്കി.

ഈ സീസണില്‍ റയലില്‍ ചേരുമെന്ന വാര്‍ത്തകള്‍ കള്ളമാണ് എന്ന് എംബാപ്പെ ട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. എംബാപ്പെ ഫ്രാന്‍സ് വിട്ട് റയലിലേക്ക് ഉടന്‍ പോകുമെന്ന വാര്‍ത്തകള്‍ നേരത്തെ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അതേസമയം 2024ന് അപ്പുറത്തേക്ക് പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കാന്‍ എംബാപ്പെ ഒരുക്കവുമല്ല. പിഎസ്‌ജിയില്‍ ഒരു വര്‍ഷത്തെ കരാറാണ് എംബാപ്പെയ്‌ക്ക് അവശേഷിക്കുന്നത്. ഒരു വര്‍ഷം കൂടി ആവശ്യമെങ്കില്‍ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ടെങ്കിലും 2024ന് അപ്പുറത്തേക്ക് പിഎസ്‌ജിയില്‍ തുടരില്ല എന്ന് എംബാപ്പെ ഇതിനകം ക്ലബിനെ അറിയിച്ചിട്ടുണ്ട്. ഫ്രീ ട്രാൻസ്ഫറായി എംബാപ്പെ പോകാതിരിക്കാനാണ് ഇപ്പോൾ പിഎസ്ജി ലക്ഷ്യമിടുന്നത്. ഇതോടെ റയല്‍, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബ്ബുകള്‍ പണച്ചാക്കുമായി ഫ്രഞ്ച് ക്ലബ്ബിന്‍റെ പിന്നാലെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

'മലയാളികളായ പ്രവാസികൾക്ക് ഇത് കനത്ത ആഘാതം'; ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

Latest Videos
Follow Us:
Download App:
  • android
  • ios