Asianet News MalayalamAsianet News Malayalam

Premier league : ഇന്നുമുതല്‍ ഇംഗ്ലീഷ് ക്ലബ് ഫുട്ബോള്‍ യുദ്ധം; ക്രിസ്റ്റൽ പാലസും ആഴ്‌സണലും മുഖാമുഖം

മൈതാനം തീപിടിപ്പിക്കാന്‍ പ്രീമിയർ ലീഗിന് ഇന്ന് കിക്കോഫാകും, ആദ്യ മത്സരത്തിലേ കരുത്തുകാട്ടാന്‍ കച്ചകെട്ടി ആഴ്‌സണല്‍

Premier league 2022 23 Crystal Palace vs Arsenal Preview date time venue and all you want to know
Author
London, First Published Aug 5, 2022, 11:16 AM IST | Last Updated Aug 5, 2022, 11:20 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ്(EPL 2022-23) ഇന്ന് തുടക്കമാവും. ആഴ്സണൽ രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ(Crystal Palace vs Arsenal) നേരിടും. ക്രിസ്റ്റൽ പാലസിന്‍റെ തട്ടകത്തിലാണ് മത്സരം. 

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രീമിയർ ലീഗ് പോരാട്ടങ്ങൾ തിരിച്ചെത്തുകയാണ്. ആഴ്സണൽ രാത്രി പന്ത്രണ്ടരയ്ക്ക് ക്രിസ്റ്റൽ പാലസിനെതിരെ പന്തുതട്ടുമ്പോൾ പുതിയ ചാമ്പ്യൻമാർക്കുവേണ്ടിയുള്ള യാത്രയ്ക്ക് തുടക്കമാകും. കഴിഞ്ഞ സീസണിൽ ആഴ്സണൽ അ‍ഞ്ചും ക്രിസ്റ്റൽ പാലസ് പന്ത്രണ്ടും സ്ഥാനത്തായിരുന്നു. എല്ലാ കിരീടങ്ങൾക്കും പൊരുതാൻ ശേഷിയുള്ള സംഘവുമായാണ് മികേൽ അർട്ടേറ്റ ഇത്തവണ ആഴ്സണലുമായി എത്തുന്നത്. ഗബ്രിയേൽ ജെസ്യൂസ്, ഒലക്സാണ്ടർ സിൻചെൻകോ, ഫാബിയോ വിയേര, മാറ്റർ ടർണർ, മാർക്വീഞ്ഞോസ് എന്നിവരാണ് ഇത്തവണ ടീമിലെത്തിയ പ്രമുഖർ. ഷാക്ക, മാർട്ടിനല്ലി, സാക, ഒഡേഗാർഡ് തുടങ്ങിയവർ കൂടി ചേരുമ്പോൾ ആഴ്സണൽ എതിരാളികൾക്ക് വെല്ലുവിളിയാവും. 

ആഴ്സണലിന്‍റെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ പാട്രിക് വിയേരയുടെ ശിക്ഷണത്തിലാണ് ക്രിസ്റ്റൽ പാലസ് ഇറങ്ങുന്നത്. പ്രീമിയർ ലീഗിൽ ഇരുടീമും ഏറ്റുമുട്ടിയത് 26 കളിയിൽ. ആഴ്സണൽ പതിനാലിൽ ജയിച്ചപ്പോൾ ക്രിസ്റ്റൽ പാലസിന് ജയിക്കാനായത് നാല് കളിയിൽ മാത്രം. 

മറ്റ് ലീഗുകള്‍ക്കും തുടക്കം

അതേസമയം ജർമൻ ലീഗിനും ഫ്രഞ്ച് ലീഗിനും ഇന്ന് തുടക്കമാകും. ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടാണ് ഇന്ന് എതിരാളി. രാത്രി പന്ത്രണ്ടിനാണ് മത്സരം. ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോൺ രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ അജാസിയോയെ നേരിടും. ഏഴിനാണ് പിഎസ്‌ജിയുടെ ആദ്യ മത്സരം. ക്ലെർമോണ്ട് ഫൂട്ടാണ് പിഎസ്‌ജിയുടെ ആദ്യ മത്സരത്തിലെ എതിരാളി. 

മധുരപ്രതികാരം! സ്വര്‍ണപ്പകിട്ടുള്ള വെള്ളിയുമായി വിമര്‍ശനങ്ങളെ ചാടി തോല്‍പിച്ച് എം ശ്രീശങ്കർ

Latest Videos
Follow Us:
Download App:
  • android
  • ios