യുണൈറ്റഡ് വധം പഴങ്കഥ; ലിവര്‍പൂളിനെ അട്ടിമറിച്ച് ബേണ്‍മൗത്ത്!

പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് വരെ വീണിരുന്ന ലിവര്‍പൂൾ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിലെ മിന്നും ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു

Premier League 2022 23 big shock in EPL Bournemouth beat Liverpool FC jje

ബേണ്‍മൗത്ത്: യുണൈറ്റഡിന്‍റെ വലയില്‍ ഏഴ് ഗോള്‍ നിറച്ചെത്തിയ ലിവര്‍പൂള്‍ ഇതെങ്ങനെ സഹിക്കും! ലിവര്‍പൂളിന് ഇത് ഉറക്കമില്ലാത്ത രാത്രി. ഇംഗ്ലീഷ് പ്രീമിയ‍ര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം കൊതിച്ചെത്തിയ ലിവര്‍പൂളിനെ ബേണ്‍മൗത്ത് അട്ടിമറിച്ചു. 28-ാം മിനുറ്റില്‍ ഫിലിപ് ബില്ലിങ് നേടിയ ഒറ്റ ഗോളില്‍ 1-0നാണ് ബേണ്‍മൗത്ത് വിജയിച്ചത്. എവേ ഗ്രൗണ്ടില്‍ തുടക്കത്തിലെ ഗോള്‍ വഴങ്ങിയ ലിവര്‍പൂളിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡ് പോലൊരു ടീമിനെതിരെ 7-0ന് ജയിച്ച ശേഷമാണ് ലിവര്‍പൂളിന്‍റെ ഈ നാണംകെട്ട തോല്‍വി. 69-ാം മിനുറ്റില്‍ സലാ പെനാല്‍റ്റി പാഴാക്കിയത് തിരിച്ചടിയായി. 

പോയിന്‍റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് വരെ വീണിരുന്ന ലിവര്‍പൂൾ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിലെ മിന്നും ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഏഴ് ഗോളിനായിരുന്നു ലിവര്‍പൂളിന്‍റെ യുണൈറ്റഡ് വധം. ഇരട്ട ഗോള്‍ വീതം നേടി കോഡി ഗാപ്‌കോയും ഡാര്‍വിന്‍ ന്യൂനസും മൊ സലായും ഒരു ഗോളുമായി റോബ‍ര്‍ട്ടോ ഫിര്‍മിനോയുമാണ് അന്ന് ലിവറിനായി വല ചലിപ്പിച്ചത്. 

സിറ്റിക്ക് ഇനി നിർ‍ണായക മത്സരം

പ്രീമിയ‍ര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയവഴിയിൽ തിരിച്ചെത്തുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം. രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ ക്രിസ്റ്റൽ പാലസാണ് സിറ്റിയുടെ എതിരാളി. ജയിച്ച് ആഴ്സണലുമായുള്ള പോയിന്‍റ് പട്ടികയിലെ അകലം കുറക്കുകയും വേണം ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന പെപ് ഗാര്‍ഡിയോളയുടെ സംഘത്തിന്. തിരിച്ചുവരവിന്‍റെ പാതയിലുള്ള ചെൽസിയുടെ ഇന്നത്തെ എതിരാളി ലെസ്റ്റര്‍ സിറ്റിയാണ്. രാത്രി എട്ടരയ്ക്കാണ് മത്സരം. പ്രീമിയര്‍ ലീഗിലും ചാമ്പ്യൻസ്‍ ലീഗിലും ജയം നേടിയ ചെൽസി താളം കണ്ടെത്തിയോ എന്നും ഇന്നറിയാം.

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ ടോട്ടനം അടുത്ത സീസണിലെ സ്പോട്ട് ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. എട്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ നോട്ടിംഗ്‍ഹാം ഫോറസ്റ്റാണ് എതിരാളി. മറ്റ് മത്സരങ്ങളിൽ ലീഡ്സ് ബ്രൈട്ടണേയും എവര്‍ട്ടണ്‍ ബ്രന്റ്ഫോര്‍ഡിനേയും നേരിടും.

ലാറയുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി, മുന്നില്‍ സച്ചിന്‍ മാത്രം

Latest Videos
Follow Us:
Download App:
  • android
  • ios