നാലു മാറ്റങ്ങളുമായി അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍

മെക്സിക്കോക്കെതിരെ പുറത്തിരുന്ന ലിയാനാര്‍ഡോ പരെഡെസ് ഇന്നും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലില്ല. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസും നിക്കോളാസ് ഒട്ടമെന്‍ഡിയുമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത്.

Poland vs Argentina lineups announced team news

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ പോളണ്ടിനെതിരെ ജീവന്‍മരണപോരാട്ടത്തിനിറങ്ങുന്ന അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാലു മാറ്റങ്ങള്‍. മെക്സിക്കോക്കെതിരെ പകരക്കാരനായി എത്തി ഗോളടിച്ച എന്‍സോ ഫെര്‍ണാണ്ടസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ആദ്യ രണ്ട് കളികളില്‍ നിറം മങ്ങിയ ലൗടാരോ മാര്‍ട്ടിനെസിന് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ജൂലിയന്‍ അല്‍വാരെസ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.

മെക്സിക്കോക്കെതിരെ പുറത്തിരുന്ന ലിയാനാര്‍ഡോ പരെഡെസ് ഇന്നും സ്റ്റാര്‍ട്ടിംഗ് ലൈനപ്പിലില്ല. ക്രിസ്റ്റ്യന്‍ റൊമേറോ സെന്‍റര്‍ ബാക്ക് സ്ഥാനത്ത് സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസും നിക്കോളാസ് ഒട്ടമെന്‍ഡിയുമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത്. ലെഫ്റ്റ് ബാക്കായി മാര്‍ക്കോസ് അക്യുനയും റൈറ്റ് ബാക്കായി നാഹ്യുവല്‍ മൊളീനയുമാണ് സ്റ്റാര്‍ട്ടിംഗ് ഇലവനിലുള്ളത്.

ചരിത്രം; ഫ്രാന്‍സിനെ മലര്‍ത്തിയടിച്ച് ടുണീഷ്യ; ഗ്രൂപ്പ് ഡിയില്‍ പ്രീ ക്വാര്‍ട്ടര്‍ ടീമുകളായി

സമനില ലക്ഷ്യമിട്ടാണ് പോളണ്ട് ഇന്നിറങ്ങുന്നത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന 4-4-1-1 ശൈലിയിലാണ് അവരിന്ന് ടീമിനെ ഇറക്കുന്നത്. അതേസമയം ആക്രമണമാണ് അര്‍ജന്‍റീന ഇന്ന് ലക്ഷ്യം വെക്കുന്നതെന്ന് ടീം ഫോര്‍മേഷന്‍ വ്യക്തമാക്കുന്നു. 4-3-3-ശൈലിയിലാണ് അര്‍ജന്‍റീന ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. അര്‍ജന്‍റീനയുടെ ആക്രമണവും പോളണ്ടിന്‍റെ പ്രതിരോധവുമാകും ഇന്നത്തെ മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കുക.കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ പോളണ്ട് ഒരേയൊരു ഗോള്‍ മാത്രമാണ് വഴങ്ങിയതെന്നത് അവരുടെ പ്രതിരോധത്തിന്‍റെ കരുത്ത് വ്യക്തമാക്കുന്നു.

അര്‍ജന്‍റീനക്കെതിരെ സമനില നേടിയാലും പോളണ്ടിന് പ്രീ ക്വാര്‍ട്ടറിലെത്താം. എന്നാല്‍ പോളണ്ടിനെതിരെ സമനില വഴങ്ങിയാല്‍ അര്‍ജന്‍റീനക്ക് മെക്സിക്കോ-സൗദി അറേബ്യ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീനക്ക് രണ്ട് കളികളില്‍ മൂന്ന് പോയന്‍റും പോളണ്ടിന് നാലു പോയന്‍റും സൗദി അറേബ്യക്ക് രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയന്‍റുമാണുള്ളത്. മെക്സിക്കോക്ക് രണ്ട് കളികളില്‍ ഒരു പോയന്‍റ് മാത്രമാണുളളത്. സൗദിയെ തോല്‍പ്പിച്ചാല്‍ മാത്രമെ മെക്സിക്കോക്ക് സാധ്യതയുള്ളു.

അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍:(4-3-3) Martinez, Molina, Romero, Otamendi, Acuna, De Paul, Fernandez, Mac Allister, Messi, Alvarez, Di Maria.

പോളണ്ട് സ്റ്റാര്‍ട്ടിംഗ് ഇലവന്‍:(4-4-1-1) Szczesny, Bereszynski, Glik, Kiwior, Cash, Frankowski, Bielik, Krychowiak, Zielinski, Swiderski, Lewandowski.

Latest Videos
Follow Us:
Download App:
  • android
  • ios