പ്യാനിച്ചിനേയും ബാഴ്‌സ ഒഴിവാക്കി; തന്നോട് അനാദരവ് കാണിച്ചെന്ന് ബോസ്‌നിയന്‍ താരം
പ്യാനിച്ചിനെ ഒരു വര്‍ഷത്തെ ലോണില്‍ തുര്‍ക്കി ക്ലബ് ബസിക്താസിന് നല്‍കി. മുപ്പത്തിയൊന്നുകാരനായ പ്യാനിച്ച് യുവന്റസില്‍ നിന്ന് കഴിഞ്ഞ സീസണിലാണ് ബാഴ്‌സയിലെത്തിയത്.
ബാഴ്‌സലോണ: സ്പാനിഷ് ക്ലബ് എഫ് സി ബാഴ്‌സലോണ ഒരു താരത്തെക്കൂടി ടീമില്‍ നിന്ന് ഒഴിവാക്കി. ബോസ്‌നിയന്‍ ഡിഫന്‍ഡര്‍ മിറാലം പ്യാനിച്ചിനെയാണ് ബാഴ്‌സലോണ ടീമില്‍ നിന്ന് ഒഴിവാക്കിയത്. പ്യാനിച്ചിനെ ഒരു വര്‍ഷത്തെ ലോണില്‍ തുര്‍ക്കി ക്ലബ് ബസിക്താസിന് നല്‍കി. മുപ്പത്തിയൊന്നുകാരനായ പ്യാനിച്ച് യുവന്റസില്‍ നിന്ന് കഴിഞ്ഞ സീസണിലാണ് ബാഴ്‌സയിലെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് ബാഴ്‌സോലണ മെസി, ഗ്രീസ്മാന്‍, എമേഴ്‌സണ്‍ എന്നിവര്‍ക്ക് പിന്നാലെ പ്യാനിച്ചിനെയും ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഇതിന് പിന്നാലെ സീനിയര്‍ താരങ്ങളായ ജെറാര്‍ഡ് പിക്വേ, ജോര്‍ജി ആല്‍ബ, സെര്‍ജിയോ ബുസ്‌കറ്റ്‌സ് എന്നിവര്‍ പ്രതിഫലം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
അതേസമയം, ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ തന്നോട് അനാദരവ് കാണിച്ചെന്ന് പ്യാനിച്ച് വ്യക്തമാക്കി. ടീമില്‍ സ്ഥാനമില്ലെന്ന് മുഖത്ത് നോക്കി പറയാന്‍ പോലും കോമാന്‍ തയ്യാറായില്ലെന്ന് പ്യാനിച്ച് പറഞ്ഞു. ബ്രസീലിയന്‍ താരം ആര്‍തറിനെ യുവന്റസിന് നല്‍കിയാണ് പ്യാനിച്ചിനെ ബാഴ്്‌സ ടീമിലെത്തിച്ചത്. എന്നാല്‍ കോമാന് കീഴില്‍ സ്ഥിരം ബഞ്ചിലായിരുന്നു താരം.