മാഞ്ചസ്റ്റര്‍ സിറ്റിക്ക് ട്രബിള്‍ സമ്മാനിച്ച് ഗ്വാര്‍ഡിയോള മടങ്ങുന്നു! മധ്യനിര താരവും സിറ്റി വിട്ടേക്കും
ബാഴ്‌സലോണയെയും, ബയേണ്‍ മ്യൂണിക്കിനെയും വന്‍ നേട്ടങ്ങളിലെത്തിച്ച ശേഷമായിരുന്നു സിറ്റിയിലേക്കുള്ള വരവ്. അതേസമയം ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗന്‍ ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ട്രബിള്‍ കിരീടം സമ്മാനിച്ചെങ്കിലും പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളസ കരാര്‍ പുതുക്കില്ല. രണ്ട് വര്‍ഷത്തിന് ശേഷം കരാര്‍ അവസാനിക്കുമ്പോള്‍ പെപ് സിറ്റി വിടുമെന്നാണ് റിപ്പോര്‍ട്ട്. 2016ലാണ് പെപ് ഗ്വാര്‍ഡിയോള സിറ്റിയിലെത്തിയത്. ഹാട്രിക് പ്രീമിയര്‍ ലീഗ് നേടിയതിനൊപ്പം എഫ്എ കപ്പും ചാംപ്യന്‍സ് ലീഗും നേടിയാണ് ഇത്തവണ സിറ്റിക്കായി ഗ്വാര്‍ഡിയോള ട്രബിള്‍ തികച്ചത്. അദ്ദേഹത്തിന്റെ രണ്ടാം ട്രബിളാണിത്. മുമ്പ് ബാഴ്‌സലോണയ്‌ക്കൊപ്പവും അദ്ദേഹം നേട്ടമാഘോഷിച്ചു.
ബാഴ്‌സലോണയെയും, ബയേണ്‍ മ്യൂണിക്കിനെയും വന്‍ നേട്ടങ്ങളിലെത്തിച്ച ശേഷമായിരുന്നു സിറ്റിയിലേക്കുള്ള വരവ്. അതേസമയം ക്യാപ്റ്റന്‍ ഇല്‍കായ് ഗുണ്ടോഗന്‍ ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഗുണ്ടോഗന് പിന്നാലെ ബാഴ്‌സലോണയും സൗദി ക്ലബ്ബുകളും രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയിരുന്നു. റോഡ്രി നേടിയ ഒരു ഗോളിനായിരുന്നു സിറ്റിയുടെ ജയം. സിറ്റിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 68ആം മിനിറ്റിലായിരുന്നു ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍ മിലാന്റെ പ്രതീക്ഷകള്‍ അത്രയും അവസാനിപ്പിച്ച ഗോള്‍ പിറന്നത്.
കളിയുടെ അവസാന മിനിറ്റുകളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ഇന്റര്‍മിലാന് കഴിഞ്ഞതുമില്ല. മാഞ്ചസ്റ്റര്‍ സിറ്റി അങ്ങനെ ആദ്യമായി ചാംപ്യന്‍സ് ലീഗ് ജേതാക്കളുമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും എഫ്എ കപ്പിനും പിന്നാലെ സീസണില്‍ മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കാനും കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമുമായി മാഞ്ചസ്റ്റര്‍ സിറ്റി. നാലാം ചാംപ്യന്‍സ് ലീഗ് കിരീടം തേടിയിറങ്ങിയ ഇന്റര്‍ മിലാന് നിരാശ മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം