മെസിയും ക്രിസ്റ്റ്യാനോയും ഇതിഹാസങ്ങള്‍! അവരെ പോലെ തന്നെ ഹാളണ്ടും; താരതമ്യം ചെയ്ത് പെപ് ഗാര്‍ഡിയോള
എര്‍ലിംഗ് ഹാളണ്ടിനെ മെസിയെയും റൊണാള്‍ഡോയ്ക്കുമൊപ്പം താരതമ്യം ചെയ്യുകയാണ് പെപ്പ് ഗ്വാര്‍ഡിയോള. ഹാളണ്ടിന്റെ പ്രായത്തില്‍ നേടിയ ഗോളുകള്‍ ഇവരാരും നേടിയിട്ടില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരീശീലകന്‍.
മാഞ്ചസ്റ്റര്‍: മെസിയും റൊണോള്‍ഡോയും അടക്കിവാണ യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇപ്പോള്‍ എര്‍ലിങ്ങ് ഹാളണ്ടിന്റെ കാലമാണ്. ഫുട്‌ബോളില്‍ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി സ്വന്തം പേരില്‍ കുറിച്ചെടുക്കുകയാണ് ഈ 23 കാരന്‍. നോര്‍വീജിയന്‍ സൂപ്പര്‍ താരം ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നെടുംതൂണാണ്. എര്‍ലിംഗ് ഹാളണ്ടിനെ മെസിയെയും റൊണാള്‍ഡോയ്ക്കുമൊപ്പം താരതമ്യം ചെയ്യുകയാണ് പെപ്പ് ഗ്വാര്‍ഡിയോള. ഹാളണ്ടിന്റെ പ്രായത്തില്‍ നേടിയ ഗോളുകള്‍ ഇവരാരും നേടിയിട്ടില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരീശീലകന്‍.
മെസിയും റൊണാള്‍ഡോയും പോലെയാണ് എര്‍ലിംഗ് ഹാളണ്ടെന്ന് പെപ്പ് പറഞ്ഞുവെക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സിറ്റിയുടെ അഭിമാന താരമാണ് ഹാളണ്ട്. അവനെ ഞ്ഞങ്ങളുടെ ടീമില്‍ ലഭിച്ചതില്‍ തനിക്ക് വലിയ സന്തോഷമുണ്ട്. ഏത് സാഹചര്യത്തിലും ഗോള്‍ നേടാന്‍ പ്രാപ്തിയുള്ള താരമാണ് ഹാളണ്ട്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റിയാനോയേയും മെസിയേയും പോലെയാണ് ഹാളണ്ട് കളിക്കുന്നത്. ഇരുവര്‍ക്കുമുള്ള കഴിവുകളെല്ലാം താരത്തിനുമുണ്ട്.'' പെപ് വ്യക്തമാക്കി.
എന്‍റെ പിഴ, എന്‍റെ തെറ്റ്! സര്‍ഫറാസിനെ റണ്ണൗട്ടാക്കിയതിന് പിന്നാലെ ക്ഷമ പറഞ്ഞ് രവീന്ദ്ര ജഡേജ
പരിക്ക് കാരണം ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടന്ന സിറ്റിയുടെ 12 മത്സരങ്ങള്‍ ഹാളണ്ടിന് നഷ്ടമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഇരട്ട ഗോള്‍ നേടി ഹാളണ്ട് വന്‍ തിരിച്ചുവരവാണ് നടത്തിയത്. ഈ സീസണില്‍ 16 ഗോളുകളാണ് താരം സ്വന്തമാക്കിയത്.
എന്‍സോ ചെല്‍സിയില്‍ തുടരും
ലണ്ടന്‍: ചെല്‍സി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് എന്‍സോ ഫെര്‍ണാണ്ടസ്. അര്‍ജന്റൈന്‍ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ എന്‍സോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയില്‍ നിന്നാണ് ചെല്‍സിയില്‍ എത്തിയത്.ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട എന്‍സോയെ സ്വന്തമാക്കാന്‍ ചെല്‍സി ചെലവഴിച്ചത് റെക്കോര്‍ഡ് തുക.
എന്‍സോയടക്കം നിരവധി താരങ്ങളെ സ്വന്തമാക്കിയെങ്കിലും പ്രീമിയര്‍ ലീഗില്‍ ചെല്‍സി തപ്പിത്തടയുകയാണ്. ഇതോടെയാണ് എന്‍സോ ചെല്‍സി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അര്‍ജന്റൈന്‍ താരം ചാംപ്യന്‍സ് ലീഗില്‍ കളിക്കുകയെന്ന ലക്ഷ്യത്തോടെ ബാഴ്‌സലോണയിലേക്ക് മാറാന്‍ നീക്കങ്ങള്‍ തുടങ്ങിയെന്ന് സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് എന്‍സോ.