Asianet News MalayalamAsianet News Malayalam

പാരീസ് ഒളിംപിക്സ്: അര്‍ജന്‍റീന ഫുട്ബോള്‍ ടീമില്‍ സീനിയര്‍ ടീമിലെ 3 താരങ്ങള്‍; എന്‍സോ ഫെര്‍ണാണ്ടസിന് ഇടമില്ല

സീനിയര്‍ ടീം നായകന്‍ ലിയോണൽ മെസി ഒളിംപിക്സിൽ കളിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

Paris Olympics 2024: Argentinas Olympic football squad; Alvarez,Nicolas Otamendi in 18 member squad
Author
First Published Jul 3, 2024, 7:19 PM IST

ബ്യൂണസ് അയേഴ്സ്: പാരിസ് ഒളിംപിക്സിനുള്ള അർജന്‍റൈൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 2022ലെ ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിലെ നാലു പേരെ ഉള്‍പ്പെടുത്തിയാണ് ഹവിയർ മഷറാനോ ടീം പ്രഖ്യാപിച്ചത്. ജൂലിയൻ അൽവാരസ്, നിക്കോളാസ് ഓട്ടമെൻഡി, ഗോള്‍ കീപ്പര്‍ ജെറോണിമോ റൂളി എന്നിവർ ഒളിംപിക് ഫുട്ബോളിനുള്ള ടീമിലെത്തി. സീനിയര്‍ ടീം ഗോള്‍ കീപ്പര്‍ എമിലിയാനോ മാർട്ടിനസും എൻസോ ഫെർണാണ്ടസും ടീമിൽ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരുവരെയും ഉൾപ്പെടുത്തിയില്ല. മാഞ്ചസ്റ്റര്‍ സിറ്റി താരം ക്ലോഡിയോ എച്ചെവെരിയും 18 അംഗ ടീമിലുണ്ട്.

സീനിയര്‍ ടീം നായകന്‍ ലിയോണൽ മെസി ഒളിംപിക്സിൽ കളിക്കാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവില്‍ കോപ അമേരിക്കയില്‍ കളിക്കുന്ന മെസി പരിക്കുമൂലം ഒരു മത്സരം കളിച്ചിരുന്നില്ല. ക്വാര്‍ട്ടറില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. 2008ല്‍ മെസി ഉള്‍പ്പെട്ട അര്‍ജന്‍റീന ടീം ഒളിംപിക്സ് സ്വര്‍ണം നേടിയിരുന്നു. 23 വസയിന് താഴെയുള്ളവരുടെ ടീമില്‍ മൂന്ന് സീനിയര്‍ താരങ്ങളെ മാത്രമെ ഉള്‍പ്പെടുത്താനാവു. ജൂലൈ 24നാണ് ഒളിംപിക്സ് ഫുട്ബോളിന് തുടക്കമാവുക. മൊറൊക്കോ, ഇറാഖ്, ഉക്രൈയൻ എന്നിവാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയുടെ എതിരാളികൾ.

കോപ അമേരിക്ക: ക്വാര്‍ട്ടറിന് മുമ്പെ ബ്രസീലിന് തിരിച്ചടി, വിനീഷ്യസ് കളിക്കില്ല; മെസിയുടെ കാര്യവും സംശയത്തില്‍

ഒളിംപിക്സ് ഫുട്ബോളിനുള്ള അര്‍ജന്‍റീന ടീം:

ഗോൾകീപ്പർമാർ: ലിയാൻഡ്രോ ബ്രെ, ജെറോണിമോ റുല്ലി

ഡിഫൻഡർമാർ: മാർക്കോ ഡി സെസാരെ, ജൂലിയോ സോളർ, ജോക്വിൻ ഗാർസിയ, ഗോൺസാലോ ലുജൻ, നിക്കോളാസ് ഒട്ടമെൻഡി, ബ്രൂണോ അമിയോൺ

മിഡ്ഫീൽഡർമാർ: എസെക്വൽ ഫെർണാണ്ടസ്, സാന്‍റിയാഗോ ഹെസ്സെ, ക്രിസ്റ്റ്യൻ മദീന, കെവിൻ സെനോൻ

ഫോർവേഡ്‌സ്: ജിലിയാനോ സിമിയോണി, ലൂസിയാനോ ഗോണ്ടൗ, തിയാഗോ അൽമാഡ, ക്ലോഡിയോ എച്ചെവേരി, ജൂലിയൻ അൽവാരസ്, ലൂക്കാസ് ബെൽട്രാൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios