മണലില്‍ വിരിഞ്ഞ് മെസി; ചിത്രം മെസിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായി ചിത്രകാരന്‍ മുരുകന്‍ കസ്തൂര്‍ബ
ശാസ്ത്രീയമായി മണല്‍ത്തരികളില്‍ പശ ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ഒരോ പ്രദേശത്ത് നിന്നും കൊണ്ടുവരുന്ന കിലോക്കണക്കിന് മണല്‍ അരിച്ച് ശുചീകരിച്ചാണ് ചിത്രമൊരുക്കുക.
തിരുവനന്തപുരം: ഫുട്ബോള്‍ ആരാധകരില്‍ ആവേശമുയര്‍ത്തി മെസിയുടെ മണല്‍ ചിത്രമൊരുക്കി മുരുകന്‍ കസ്തൂര്‍ബ. പന്ത്രണ്ടടി ഉയരവും ആറടി വീതിയുമുണ്ട് മെസിയുടെ മണല്‍ ചിത്രത്തിന്. വെടിവെച്ചാന്‍ കോവില്‍, തോപ്പുവിള മുരുകന്‍ നിവാസില്‍ മുരുകന്‍ കസ്തൂര്‍ബ ആറ് മാസം രാവും പകലും കഷ്ടപ്പട്ടാണ് പടുകൂറ്റന്‍ മണല്‍ ചിത്രമൊരുക്കിയത്. കന്യാകുമാരി മുതല്‍ കുത്തബ്മിനാര്‍ വരെയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന നല്‍പ്പതില്‍പ്പരം ഇനത്തില്‍പ്പെട്ട മണല്‍ ഉപയോഗിച്ചിട്ടാണ് ഈ മെസി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ശാസ്ത്രീയമായി മണല്‍ത്തരികളില്‍ പശ ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. ഒരോ പ്രദേശത്ത് നിന്നും കൊണ്ടുവരുന്ന കിലോക്കണക്കിന് മണല്‍ അരിച്ച് ശുചീകരിച്ചാണ് ചിത്രമൊരുക്കുക. ഇരുപത് കിലോ മണല്‍ കഴുകി വൃത്തിയാക്കി ചിത്രത്തിന് അനുയോജ്യമാക്കുമ്പോള്‍ ഒന്നര കിലോ മാത്രമണാ ലഭിക്കുന്നതെന്ന് മുരുകന്‍ പറയുന്നു. 28 വര്‍ഷമായി മുരുകന്‍ മണല്‍ ചിത്രം വരക്കുന്നുണ്ട്. വിവിധ ആരാധനാമൂര്‍ത്തികളെയും മതസൗഹാര്‍ദ്ധത്തിന്‍റെയുമുള്‍പ്പെടെ ചിത്രങ്ങള്‍ മണലില്‍ തീര്‍ത്തിട്ടുണ്ട്. മെസ്സിയുടെ ചിത്രം താരത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള കഠിന ശ്രമത്തിലാണ് മുരുകന്‍ കസ്തൂര്‍ബ. ഇത്രയും വലിയ ചിത്രം മണലില്‍ ആരും തീര്‍ത്തിട്ടില്ലെന്നും മരുകന്‍ അവകാശപ്പെടുന്നു. ഫുട്ബോള്‍ പ്രേമികളെ അവേശത്തിലാഴുത്തുകയാണ് മുരുകന്‍റെ മണല്‍ ചിത്രം.