പോവാന്‍ അനുവദിക്കൂ! പിഎസ്ജിയോട് അപേക്ഷിച്ച് നെയ്മര്‍; ബ്രസീലിയന്‍ താരം ബാഴ്‌സയിലേക്ക്?

മുന്‍ ക്ലബ് ബാഴ്‌സലോണ നെയ്മറില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം കാലിന് ഗുരുതര പരിക്കേറ്റ നെയ്മാറിന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു.

neymar set to return barcelona after psg exit in this season saa

പാരീസ്: കിലിയന്‍ എംബാപ്പെയ്ക്ക് പിന്നാലെ പിഎസ്ജി വിടാനൊരുങ്ങി ബ്രസീലിയന്‍ താരം നെയ്മറും. ക്ലബ് വിടാന്‍ തന്നെ അനുവദിക്കണമെന്ന് നെയ്മാര്‍ പിഎസ്ജിയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലിയന്‍ എംബാപ്പേ പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നതിനിടെയാണ് ബ്രസീലിയന്‍ താരം നെയ്മറും പുതിയ തട്ടകം തേടുന്നത്. ക്ലബില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പുതിയ ടീമിലേക്ക് മാറാന്‍ അനുവദിക്കണമെന്നും നെയ്മാര്‍ പിഎസ്ജിയോട് ആവശ്യപ്പെട്ടുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മുന്‍ ക്ലബ് ബാഴ്‌സലോണ നെയ്മറില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷം കാലിന് ഗുരുതര പരിക്കേറ്റ നെയ്മാറിന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായിരുന്നു. ഇതിന് പിന്നാലെ ബ്രസീലിയന്‍ താരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ഒരുവിഭാഗം ആരാധകര്‍ ആവശ്യപ്പെട്ടു. നെയ്മറിന്റെ വീടിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. രണ്ടുവര്‍ഷ കരാര്‍ ബാക്കിനില്‍ക്കേ ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് നെയ്മാറിന് താല്‍പര്യം. 

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ബാഴ്‌സലോണയ്ക്ക് ബ്രസീലിയന്‍ താരത്തിന്റെ പ്രതിഫലം താങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെങ്കിലും നെയ്മാര്‍ തന്റെ പദ്ധതികളില്‍ ഇല്ലെന്ന് ബാഴ്‌സ കോച്ച് സാവി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയ്ക്ക് നെയ്മറെ ടീമില്‍ തിരികെ എത്തിക്കാന്‍ താല്‍പര്യമുണ്ട്. പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്കും നെയ്മറില്‍ താല്‍പര്യമുണ്ട്. 

മെസിക്ക് ഗോള്‍, സ്‌പെഡര്‍മാന്‍ ആഘോഷം! ഇന്റര്‍ മയാമി ലീഗ്‌സ് കപ്പ് സെമിയില്‍ - വീഡിയോ

2017ല്‍ ബാഴ്‌സലോണയില്‍ നിന്ന് ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോയ്ക്ക് ബാഴ്‌സലോണയില്‍ നിന്നാണ് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. ലിയോണല്‍ മെസിക്ക് പിന്നാലെ എംബാപ്പേയും നെയ്മറും ടീം വിട്ടാല്‍ വരുന്ന സീസണില്‍ പിഎസ്ജി കനത്ത തിരിച്ചടിയാവും നേരിടുക. നെയ്മാര്‍ 118 കളിയില്‍ നിന്ന് പിഎസ്ജിക്കായി 173 ഗോള്‍ നേടിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios