ബ്രസീലിയന്‍ മോഡലിനയച്ച സ്‌ക്രീന്‍ഷോട്ട് പുറത്ത്! കുഞ്ഞുണ്ടായി രണ്ട് മാസത്തിനിടെ നെയ്മറും പങ്കാളിയും പിരിഞ്ഞു

ഈ വര്‍ഷമാദ്യ രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങള്‍ പരന്നതിനാലാണു വിശദീകരണം നല്‍കുന്നതെന്നും ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.

neymar part ways with his girlfriend bruna biancardi 

സാവോപോളോ: കുഞ്ഞ് പിറന്ന് പിറന്ന രണ്ട് മാസം പൂര്‍ത്തിയാവും മുമ്പ് പങ്കാളി ബ്രൂണ ബിയകാര്‍ഡിയുമായി നെയ്മര്‍ വേര്‍പിരിഞ്ഞു. ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസിന് നെയ്മര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ബ്രൂണ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസമായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. അതിനിടെ നെയ്മര്‍ക്ക് അലിനുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

ഈ വര്‍ഷമാദ്യ രണ്ടു യുവതികളുമായി ഒരു സ്പാനിഷ് ക്ലബ്ബില്‍ പാര്‍ട്ടി നടത്തുന്ന നെയ്മാറിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇതു തന്റെ സ്വകാര്യ വിഷയമാണെന്നും പക്ഷേ അഭ്യൂഹങ്ങള്‍ പരന്നതിനാലാണു വിശദീകരണം നല്‍കുന്നതെന്നും ബ്രൂണ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ''ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളിയല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.'' ബ്രൂണ കുറിച്ചിട്ടു.

മോഡലിന്റെ നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നെയ്മര്‍ ബ്രസീലിയന്‍ മോഡലിന് സന്ദേശമയച്ചത്. ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സന്ദേശമാണ് അയച്ചതെന്ന് നെയ്മര്‍ പറഞ്ഞു. ബ്രസീല്‍ സൂപ്പര്‍ താരത്തിന് ഇന്‍ഫ്‌ലുവന്‍സറായ ഫെര്‍ണാണ്ട കാംപോസുമായി ബന്ധമുണ്ടെന്ന് ജൂണില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തുടര്‍ന്ന് നെയ്മാര്‍ സമൂഹമാധ്യമത്തില്‍ പങ്കാളി ബ്രൂണയോടു മാപ്പു പറഞ്ഞു. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. 

നെയ്മറും ബ്രൂണയും 2012-ല്‍ റിയോ കാര്‍ണിവലിലാണ് പരിചയപ്പെടുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018-ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022-ല്‍ ഇരുവരും ഒന്നിച്ചു. വിവാഹനിശ്ചയം വരെ കാര്യങ്ങളെത്തിയെങ്കിലും വീണ്ടും പ്രശ്നങ്ങളുണ്ടായി. പിന്നീട് പ്രശ്നം സംസാരിച്ച് പരിഹരിച്ച രണ്ടുപേരും 2023-ല്‍ ഒരുമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുകയായിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ ബ്രൂണയെ നെയ്മര്‍ വഞ്ചിച്ചുവെന്ന രീതിയില്‍ വീണ്ടും വാര്‍ത്തകള്‍ വന്നു. ഇതോടെ താരം പരസ്യമായി മാപ്പ് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നു.

ടി20 ലോകകപ്പ്: അവര്‍ രണ്ടുപേരെയും ഇന്ത്യ ടീമിലെടുത്തില്ലെങ്കിൽ അതിലും വലിയ മണ്ടത്തരമില്ലെന്ന് ആന്ദ്രെ റസല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios