പ്രതിഫലക്കാര്യത്തില്‍ ക്രിസ്റ്റ്യാനോ തന്നെ മുന്നില്‍! അല്‍ ഹിലാലിലെത്തിയ നെയ്മര്‍ക്ക് കിട്ടുന്ന തുക അറിയാം
പിഎസ്ജി വിട്ട് ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍ എത്തുന്നത് രണ്ടുവര്‍ഷ കരാറിലാണ്. 2017ല്‍ ബാഴ്‌സോലണയില്‍ നിന്ന് 1646 കോടി രൂപയിലേറെ മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.
പാരീസ്: സൗദി ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരമായാണ് നെയ്മര്‍ ജൂനിയര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. പ്രതിഫപ്പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. ഓരോ വര്‍ഷവും 150 ദശലക്ഷം യൂറോ വീതമാണ് പ്രതിഫലമായി നെയ്മറിന് കിട്ടുക. ഇന്ത്യന്‍ രൂപയില്‍ 1359 കോടിയിലേറെ വരുമിത്. രണ്ടുവര്‍ഷത്തേക്ക് 271 കോടി രൂപ ബോണസായും കിട്ടും. നെയ്മറെ വിട്ടുകിട്ടാന്‍ പിഎസ്ജിക്ക് ട്രാന്‍സ്ഫര്‍ തുകയായി അല്‍ ഹിലാല്‍ നല്‍കിയത് 817 കോടി രൂപയാണ്.
പിഎസ്ജി വിട്ട് ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലില്‍ എത്തുന്നത് രണ്ടുവര്‍ഷ കരാറിലാണ്. 2017ല്‍ ബാഴ്‌സോലണയില്‍ നിന്ന് 1646 കോടി രൂപയിലേറെ മുടക്കിയാണ് നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയും ഇതാണ്. സൗദി ലീഗില്‍ പ്രതിഫല പട്ടികയില്‍ രണ്ടാമനാണ് നെയ്മര്‍. ഒന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസ്ര്‍ വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത് 1800 കോടി രൂപ.
മൂന്നാം സ്ഥാനത്തുള്ളത് അല്‍ ഇത്തിഫാഖിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സേമയാണ്. 900 കോടി രൂപയാണ് ബെന്‍സേമയുടെ വാര്‍ഷിക പ്രതിഫലം.ബെന്‍സമേയും റൊണാള്‍ഡോയും കരിയറിന്റെ അവസാന ഘട്ടത്തിലേക്കാണ് സൗദി ക്ലബിലേക്ക് ചേക്കേറിയത്. മുപ്പത്തിയൊന്നാം വയസില്‍ യൂറോപ് വിടാനുള്ള നെയ്മറുടെ തീരുമാനം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിന് ശേഷം ലോകപ്പിന് മുന്നോടിയായി നെയ്മര്‍ യൂറോപ്യന്‍ ക്ലബിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്നാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രധാന താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് ചേക്കേറുന്നത്. നെയ്മര്‍ അവസാന താരമാവില്ലെന്ന് ഉറപ്പാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചാണ് സൗദി ക്ലബ് അല്‍ നസ്‌റില്‍ എത്തിയത്. ഇതോടെ റൊണാള്‍ഡോയുടെ കരിയര്‍ അവസാനിച്ചെന്ന വിമര്‍ശനം ശക്തമായി. കാത്തിരുന്ന് കാണൂ, സൗദി ലീഗിന്റെ കരുത്തറിയൂ എന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി. പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ വാക്ക് വെറുതെയായില്ല.