26ല്‍ 15 പേര്‍! മൊറോക്കൻ താരങ്ങള്‍ ചില്ലറക്കാരല്ല, വമ്പൻ ഓഫറുകള്‍ തള്ളി, രാജ്യത്തെ നെഞ്ചോട് ചേര്‍ത്തവ‌ർ

81 ദിവസം കൊണ്ടാണ് മൊറോക്കൻ പരിശീലകൻ ടീമിനെ ഒരുക്കിയത്. വല്ലാത്തൊരു കുതിപ്പാണ് മൊറോക്കോ നടത്തുന്നത്. പരിശീലകനായി വലീദ് വന്നപ്പോൾ ആദ്യം ചെയ്തത് മുൻ കോച്ചുമായി പ്രശ്നങ്ങളുണ്ടായിരുന്ന ചെല്‍സി താരം ഹക്കീം സിയെച്ചിനെ തിരികെ വിളിച്ചതാണ്.

moroccan football players connection with some foreign countries

പ്രതീക്ഷകളുടെ ഭാരവും ഫുട്ബോൾ പണ്ഡിറ്റുകളുടെ പ്രവചനങ്ങളിൽ ഇടമില്ലാതെയുമാണ് മൊറോക്കോ ഖത്തറിലെത്തിയത്. ടൂർണമെന്റിൽ നടത്തിയ മുന്നേറ്റമാകട്ടെ അപ്രതീക്ഷിതവും. 81 ദിവസം കൊണ്ടാണ് മൊറോക്കൻ പരിശീലകൻ ടീമിനെ ഒരുക്കിയത്. വല്ലാത്തൊരു കുതിപ്പാണ് മൊറോക്കോ നടത്തുന്നത്. പരിശീലകനായി വലീദ് വന്നപ്പോൾ ആദ്യം ചെയ്തത് മുൻ കോച്ചുമായി പ്രശ്നങ്ങളുണ്ടായിരുന്ന ചെല്‍സി താരം ഹക്കീം സിയെച്ചിനെ തിരികെ വിളിച്ചതാണ്. ടീമിലെ 26 പേരിൽ 15 പേരും മറുനാട്ടിൽ നിന്നുള്ളവരാണ്. അവര്‍ ആരൊക്കെയന്ന് നോക്കാം. 

യാസീൻ ബോനോ യാണ് ഒരു താരം. ചോരാത്ത കൈകളുള്ള ഗോളി. ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം. അതും കാനഡക്കെതിരെയുള്ള ഓണ്‍ ഗോള്‍. കാനഡയിൽ ജനിച്ച വ്യക്തിയാണ് ബോനോ. മൊറോക്കോ, കാനാഡ രാജ്യങ്ങളുടെ പൗരത്വമുണ്ട്. അദ്ദേഹം മൊറോക്കയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചു. സെവിയ്യയുടെ ഗോൾ കീപ്പറാണ്. 

മുനീർ മുഹമ്മദിയാണ് മറ്റൊരൾ. സ്പെയിൻ ആണ് ജന്മനാട്. 2014ൽ മൊറോക്കൻ പൗരത്വം സ്വീകരിച്ചു. ഗോൾ കീപ്പറാണ്. 2017 AFCON,2018 ലോകകപ്പുകളിൽ ഒന്നാം നമ്പർ ഗോളിയായിരുന്നു. ഈ ലോകകപ്പിൽ ബെൽജിയത്തിന് എതിരെയുള്ള മത്സരത്തില്‍ കാവല്‍ക്കാരനായി. ബോനോയ്ക്ക് പകരമെത്തി ക്ലീൻ ഷീറ്റുമായി തിരികെ കയറി. 

മൊറോക്കയുടെ നെടുതൂൺ അഷ്റഫ് ഹക്കീമിക്കും ഇങ്ങനെയൊരു ഫ്ലാഷ് ബാക്കുണ്ട്. സ്പെയിനിലാണ് ജനനം. അച്ഛനും അമ്മയും മൊറോക്കക്കാർ. അണ്ടർ 20, 23 ടീമുകളിലും മൊറോക്കോയ്ക്ക് വേണ്ടി കളിച്ചു. കഴിഞ്ഞ ലോകകപ്പിലും ഉണ്ടായിരുന്നു. 

നൗസൈർ മസ്രോയിയുടെ ജനനം നെതർലൻഡ്സിലാണ്.  2017ൽ മൊറോക്കയിലേക്ക് ചേക്കേറി. റൊമെയിന്‍ സൈസ് ജനിച്ചതും വളർന്നതും ഫ്രാൻസിലാണ്, അമ്മ ഫ്രഞ്ചുകാരി. അച്ഛൻ മൊറോക്കക്കാരൻ. 70ൽ അധികം തവണ ദേശീയ കുപ്പായമിട്ടു. 2019 മുതൽ അറ്റ്ലസ് സിംഹങ്ങളുടെ നായകൻ ആണ്. 

moroccan football players connection with some foreign countries

സലീം അമല്ലാഹ് ബെൽജിയത്തിലാണ് ജനിച്ചത്. മൊറോക്കൻ ഇറ്റാലിയൻ ദമ്പതികളുടെ മകനാണ്. 2019ൽ മൌറിഷ്യക്ക് എതിരെയായിരുന്നു അരങ്ങേറ്റം. സോഫിയാൻ അമ്രാബാത്ത് നെതർലൻഡ്സിൽ താമസമാക്കിയ മൊറോക്കൻ ദമ്പതികളുടെ മകനായി നെതർലൻഡ്സിൽ ജനനം. 2010ല്‍ നെതർലൻഡ്സിന്ർറെ യുവ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. 2013ൽ മൊറോക്കൻ ടീമിലേക്ക് ചേക്കേറി. 2017 മുതൽ ദേശീയ ടീമിൽ. 

ബിലാൽ അൽ ഖന്നൌസ് ബെൽജിയം യൂത്ത് ടീമിൽ കളിച്ചിട്ടുണ്ട്. പിന്നീട് മൊറോക്കയിലേക്ക് ചേക്കേറി. 
2022 ഫുട്ബോൾ ലോകകപ്പ് ടീമിലെത്തി. ഇതുവരെ കളിച്ചിട്ടില്ല. അബ്‍ദു സമദ് സൽസൌലി മൊറോക്കയിലാണ് ജനിച്ചത്. വളർന്നത് സ്പെയിനിൽ. അവിടുത്തെ ദേശീയ യുവടീമിലേക്ക് ക്ഷണം കിട്ടിയിരുന്നു. പക്ഷേ, പോയില്ല. കളി മൊറോക്കയിലേക്ക് മാറ്റി. 2020 അണ്ടര്‍ 20 അറബ് കപ്പിൽ കളിച്ചു. 

സക്കറിയ അബു ഖലാൽ നെതർലൻസ്ഡിൽ ആണ് ജനിച്ചത്. അമ്മ മൊറോക്കക്കാരി, അച്ഛൻ ലിബിയയില്‍ നിന്ന്. ഡച്ച് യൂത്ത് ടീമിന് വേണ്ടി കളിച്ചു. ലിബിയൻ ടീമിൽ കളിക്കാൻ അവസരം കിട്ടി. അത് വേണ്ടെന്ന് വച്ച് മൊറോക്കയ്ക്ക് വേണ്ടി കുപ്പായമിട്ടു. 

സുഫിയാൻ ബൌഫാൽ ഫ്രാൻസിൽ ജനിച്ചു. ദേശീയ ടീമിന്ർറെ റഡാറിലുണ്ടായിരുന്നു. പക്ഷേ, 2016ൽ മൊറോക്കയിലേക്ക് ചേക്കേറി. ഇന്ന് ടീമിന്‍റെ അഭിവാജ്യ ഘടകം. ഇല്യാസ് ഷായിറിന്‍റെ ജനനം ബെൽജിയത്തിലാണ്. രക്ഷിതാക്കൾ മൊറോക്കക്കാരാണ്. 2017ൽ മൊറോക്കൻ യൂത്ത് ടീമിലെത്തി. 2021ൽ ഘാനയ്ക്ക് എതിരെയാണ് അരങ്ങേറ്റം. 

വാലിദ് ഷെദീര ഇറ്റലിയിലാണ് ജനിച്ചത്. രക്ഷിതാക്കൾ മൊറോക്കക്കാരാണ്. 2022 സെപ്തംബറിലാണ് ദേശീയ ടീമിൽ moroccan football players connection with some foreign countries  അരങ്ങേറിയത്. മുന്നേറ്റ നിരയിലെ അപകടകാരിയാണ്. അനസ് സറൌരിയും ബെൽജിയത്തിലാണ് ജനിച്ചത്. ബെൽജിയം യൂത്ത് ടീമിന് വേണ്ടി കളിച്ചു. നവംബർ പതിനാറിനാണ് ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത്. പരിക്കേറ്റ അമീൻ ഹരിത്തിന് പകരമാണ് എത്തിയത്. 

ഇനി ടീമിന്‍റെ സൂപ്പര്‍ സ്റ്റാറും ഹക്കീം സിയെച്ചിനുമുണ്ട് ഒരു വിദേശ ബന്ധം. മൊറോക്കൻ രക്ഷിതാക്കളുടെ മകനായി നെതർലൻഡ്സിൽ ജനിച്ചു. ഡച്ച് ടീമിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷേ, മൊറോക്കോയക്ക് വേണ്ടി കുപ്പായമിട്ടു. 2015ലാണ് ടീമിലെത്തിയത്. ഇന്ന് മധ്യനിരയിലെ കളിമാന്ത്രികനാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios