ലിവര്‍പൂള്‍ വിടാനൊരുങ്ങി മുഹമ്മദ് സലാ, നോട്ടമിട്ട് വമ്പന്‍ ക്ലബ്ബുകള്‍

അതേസമയം, സീസണൊടുവില്‍ സലാ ലിവര്‍പൂള്‍ വിട്ടാല്‍ സ്വന്തമാക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത് മെസിയും എംബാപ്പെയും നെയ്മറുമെല്ലാം ഉള്ള പി എസ് ജിയാണ്. ഈ സീസണൊടുവില്‍ മെസിയോ എംബാപ്പെയോ ക്ലബ്ബ് വിട്ടാല്‍ പകരക്കാരനായാണ് സലായെ പി എസ് ജി പരിഗണിക്കുന്നത്..

 

Mohamed Salah to leave Liverpool end of this season PSG declare interest Reports gkc

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ കിരീട പ്രതീക്ഷകള്‍ അവസാനിച്ച ലിവര്‍പൂളില്‍ നിന്ന് മുഹമ്മദ് സലാ പടിയിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സീസണൊടുവില്‍ സലാ ക്ലബ്ബ് വിട്ടേക്കുമെന്നാണ് സൂചനകള്‍. പ്രീമിയര്‍ ലീഗില്‍ 26 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയന്‍റുമായി ആറാം സ്ഥാനത്താണ് ലിവര്‍പൂള്‍.

അതേസമയം, സീസണൊടുവില്‍ സലാ ലിവര്‍പൂള്‍ വിട്ടാല്‍ സ്വന്തമാക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത് മെസിയും എംബാപ്പെയും നെയ്മറുമെല്ലാം ഉള്ള പി എസ് ജിയാണ്. ഈ സീസണൊടുവില്‍ മെസിയോ എംബാപ്പെയോ ക്ലബ്ബ് വിട്ടാല്‍ പകരക്കാരനായാണ് സലായെ പി എസ് ജി പരിഗണിക്കുന്നത്. കഴിഞ്ഞ സീസണൊടുവിലും സലാ പി എസ് ജിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നങ്കിലും ആന്‍ഫീല്‍ഡില്‍ തുടരാന്‍ ഈജിപ്ത് താരം അവസാനം തീരുമാനിക്കുകയായിരുന്നു.  കഴിഞ്ഞ സീസണൊടുവില്‍ സാദിയോ മാനെ ലിവര്‍പൂള്‍ വിട്ടിരുന്നു. ഈ സീസണൊടുവില്‍ റോബര്‍ട്ട് ഫിര്‍മിനൊയും ക്ലബ്ബ് വിടും.

ഈ സീസണില്‍ ലിവര്‍പൂളിനായി 26 മത്സരങ്ങളിലും കളിച്ച സലാക്ക്11 ഗോളുകള്‍ മാത്രമാണ് നേടാനായത്. കഴിഞ്ഞ സീസണില്‍ 35 മത്സരങ്ങളില്‍ 23 ഗോള്‍ നേടി സലാ തിളങ്ങിയിരുന്നു. 2017-2018, 2018-2019, 2021-22 സീസണുകളില്‍ ഏറ്റവും മികച്ച ഗോള്‍ സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ സലാ ഈ സീസണില്‍ പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമാണ്. സലാ നിറം മങ്ങിയത് ലിവര്‍പൂളിന്‍റെ മുന്നേറ്റത്തെയും ബാധിച്ചു. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ രണ്ട് ഗോളടിച്ച് തിളങ്ങിയെങ്കിലും തൊട്ടുത്ത മത്സരത്തില്‍ സലാ വീണ്ടും നിറം മങ്ങിയിരുന്നു. അതേസമയം, ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ തോല്‍വിയോടെ പി എസ് ജി അടുത്ത സീസണില്‍ ലിയോണല്‍ മെസിയുടെ കരാര്‍ പുതുക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പി എസ് ജിയില്‍ തുടരുമോ എന്ന കാര്യത്തില്‍ എംബാപ്പെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios