അര്‍ജന്‍റീനക്ക് വിജയാശംസകള്‍ നേര്‍ന്ന് മന്ത്രി ശിവന്‍കുട്ടി

നേരത്തെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു. നേരത്തെ ആദ്യ ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിച്ച ക്രൊയേഷ്യയെും മന്ത്രി അഭിനന്ദിച്ചിരുന്നു.

Minister V Sivankutty wishes Argentina team before Semi Final contest against Croatia

തിരുവനനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ ഇന്ന് ക്രൊയേഷ്യയെ നേരിടാനിറങ്ങുന്ന അര്‍ജന്‍റീനക്ക് വിജയാശംസകള്‍ നേര്‍ന്ന് ബ്രസീലിന്‍റെ കടുത്ത ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫുട്ബാളിൽ ലാറ്റിനമേരിക്കൻ താളം ഒന്ന് വേറെ തന്നെയാണ്. ബ്രസീലിന് കാലിടറിയെങ്കിലും ഒരു ഫുട്ബാൾ ആരാധകൻ എന്ന നിലയിൽ അർജന്റീനയ്ക്ക് വിജയാശംസകൾ നേരുന്നു.

നേരത്തെ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു. നേരത്തെ ആദ്യ ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിച്ച ക്രൊയേഷ്യയെും മന്ത്രി അഭിനന്ദിച്ചിരുന്നു.  തൊട്ടുപിന്നാലെ രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ച് സെമിയിലെത്തിയതോടെ പെനല്‍റ്റി ഷൂട്ടൗട്ടിനുശേഷം മെസിയും എമിലിയാനോ മാര്‍ട്ടിനെസും ആലിംഗനും ചെയ്തു നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഇതിവിടെ അടയാളപ്പെടുത്താതെ ഒരു ഫുട്ബോൾ ആരാധകന് എങ്ങനെ ഉറങ്ങാനാകും... വാമോസ് എന്ന് ശിവന്‍കുട്ടി കുറിച്ചിരുന്നു.

ലോകകപ്പ് തുടങ്ങിയത് മുതല്‍ ബ്രസീല്‍ ആരാധകനായ മന്ത്രി ശിവന്‍ കുട്ടിയും അര്‍ജന്‍റീന ആരാധകനായ മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം മണിയും ഫേസ്ബു്ക്കിലൂടെ ഇരു ടീമുകളെയും പിന്തുണക്കുന്ന പോസ്റ്റുകളും മറുപടികളുമായി രംഗത്തുവന്നിരുന്നു. ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീലെ നിങ്ങള്‍ പേടിക്കേണ്ട,  ക്രൊയേഷ്യയെ ഞങ്ങള്‍ എടുത്തോളം, എന്നാലും ഇനി എന്നാണ് നിങ്ങളെ ഒന്ന് കൈയില്‍ കിട്ടുക എന്ന് എം എം മണി ചോദിച്ചിരുന്നു.

ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഒന്നാം സെമിയില്‍ അര്‍ജന്‍റീന ക്രൊയേഷ്യയെ നേരിടുമ്പോള്‍ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ മൊറോക്കോ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ നേരിടും. 18നാണ് ലോകകപ്പ് ഫൈനല്‍. ലിയോണല്‍ മെസിയുടെ നേതൃത്വത്തില്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്‍റീന ഇറങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios