35 ഗോള്‍ഡന്‍ ഐഫോണുകള്‍! ലോകകപ്പ് നേട്ടം സാധ്യമാക്കിതന്ന അര്‍ജന്റൈന്‍ ടീമംഗങ്ങള്‍ക്ക് ലിയോണല്‍ മെസിയുടെ സമ്മാനം

ഖത്തര്‍ ലോകകപ്പ് മെസിക്ക് സമ്മാനിച്ചതില്‍ സഹതാരങ്ങളുടെ പിന്തുണ വലുതായിരുന്നു. അതിനുള്ള പ്രത്യുപകാരം ചെയ്യുകയാണ് മെസി. ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസി.

Messi orders 35 golden iPhones for World Cup winning Argentine team

പാരിസ്: കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്കായി പുറത്തെടുത്ത ഗംഭീര പ്രകടനവും ക്ലബ് തലത്തിലെ ഫോമുമാണ് മെസിയെ നേട്ടത്തിലെത്തിച്ചത്. ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ട ഉയര്‍ത്തുമ്പോള്‍ മെസിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അര്‍ജന്റീന ജേഴ്‌സിയില്‍ സഹതാരങ്ങള്‍ മെസിക്ക് വേണ്ടി പോരാടുകയായിരുന്നു. മെസിക്ക് പിന്നില്‍ താരങ്ങളെല്ലാം ഉറച്ചുനിന്നപ്പോള്‍ ലോകകപ്പും സ്വന്തമാക്കാന്‍ ടീമിനായി. കരിയറിലെ ആദ്യ ലോകകപ്പാണ് മെസി ഉയര്‍ത്തിയത്. ബ്രസീലില്‍ ഫൈനല്‍ തോറ്റതിന്റെ നിരാശയും കഴുകിക്കളഞ്ഞു.

ഖത്തര്‍ ലോകകപ്പ് മെസിക്ക് സമ്മാനിച്ചതില്‍ സഹതാരങ്ങളുടെ പിന്തുണ വലുതായിരുന്നു. അതിനുള്ള പ്രത്യുപകാരം ചെയ്യുകയാണ് മെസി. ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസി. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്. എ ഡിസൈന്‍ ഗോള്‍ഡ് സിഇഒ ബെന്‍ ലയണ്‍സ് വിശദീകരിക്കുന്നതിങ്ങനെ... ''ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. ഐ ഡിസൈന്‍ ഗോള്‍ഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ഒരാളാണ്. അദ്ദേഹം തന്റെ ആഗ്രഹം തങ്ങളെ അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകള്‍ സമ്മാനമായി നല്‍കാന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് എതിരഭിപ്രായമൊന്നും ഇല്ലായിരുന്നു.'' ബെന്‍ വ്യക്തമാക്കി.

സ്റ്റംപ് പിഴുതെറിഞ്ഞ് ഉമേഷ്! മനോഹരം, വിക്കറ്റുകള്‍ പറന്നകലുന്ന കാഴ്ച്ച; ഇന്ത്യയില്‍ മാത്രം 100 വിക്കറ്റുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios