ഫുട്ബോളില്‍ വീണ്ടുമൊരു മെസി-ഹാളണ്ട്-എംബാപ്പെ പോരാട്ടം; പതിവ് തെറ്റിക്കാതെ 'ബെസ്റ്റാ'വാന്‍ മെസി

നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. കഴിഞ്ഞ തവണ മെസിയെ ബെസ്റ്റാക്കിയത് ഖത്തര്‍ ലോകകപ്പിലെ അവിസ്മരണീയ പ്രകടനമായിരുന്നു.

Messi, Mbappe and Haaland in FIFA Best player Short List 2023

സൂറിച്ച്: 2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ബാലണ്‍ ഡി ഓറിന് പിന്നാലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനായും
മെസി, ഹാളണ്ട് എംബാപ്പെ എന്നിവര്‍ തന്നെയാണ് മത്സരരംഗത്തുള്ളത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിയിലും ഇടം നേടിയത്.

നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. കഴിഞ്ഞ തവണ മെസിയെ ബെസ്റ്റാക്കിയത് ഖത്തര്‍ ലോകകപ്പിലെ അവിസ്മരണീയ പ്രകടനമായിരുന്നു. ഇതിലൂടെ എട്ടാം ബാലണ്‍ ഡി ഓറും മെസി സ്വന്തമാക്കി. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതിനൊപ്പം ഇന്‍റര്‍ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് മെസി ഇത്തവണ ടോപ് ത്രീയിൽ എത്താൻ കാരണം.

ആശാനും ക്യാപ്റ്റനും ഇല്ലാതെ ഇറങ്ങിയിട്ടും പഞ്ചാബിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

ഏര്‍ലിങ് ഹാളണ്ടിന് തുണയായത് ഗോളടിയിൽ റെക്കോര്‍ഡുകൾ തീര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യൻസ് ലീഗും പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടിക്കൊടുത്ത പ്രകടനം. പിഎസ്‌ജിയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയ പ്രകടനത്തോടെ എംബാപ്പെ ലിസ്റ്റിലെ മൂന്നാമനാകുന്നു. മികച്ച വനിതാ താരമാവാനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത് സ്പാനിഷ് താരങ്ങളായ ഐതാന ബോണ്‍മാത്തിയും ജെന്നി ഹെര്‍മോസും കൊളംബിയയുടെ ലിൻഡ കയ്സീഡോയുമാണ്.

ഐതാനയെ പുരസ്കാര സാധ്യത പട്ടികയിൽ എത്തിച്ചത് സ്പെയിനെ ലോക ചാംപ്യന്മാരും ബാഴ്സലോണയെ ചാംപ്യൻസ് ലീഗ് ജേതാക്കളുമാക്കിയ പ്രകടനം.ഇത്തവണത്തെ വനിത ബാലണ്‍ ഡി ഓറും ഐതാനക്കായിരുന്നു. സ്പെയിനായുള്ള ലോകകപ്പിലെ മിന്നും പ്രകടനം ജെന്നി ഹെര്‍മോസെയെ ടോപ് ത്രീയിൽ എത്തിച്ചു. ജനുവരി 15ന് ലണ്ടനിൽ വച്ചാണ് ഫിഫ ബെസ്റ്റ് പുരസ്കാരദാന ചടങ്ങ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios