മെസി ബാഴ്സയില്‍ തിരിച്ചെത്താന്‍ വിദൂര സാധ്യത മാത്രം, കാരണങ്ങള്‍ വിശീദകരിച്ച് ലാ ലിഗ പ്രസിഡന്‍റ്
മെസി തന്‍റെ പ്രതിഫലം വന്‍തോതില്‍ വെട്ടിക്കുറക്കാന്‍ തയാറാവേണ്ടിവരുമെന്നതാണ്.എന്നാല്‍ മാത്രമെ ബാഴ്സക്ക് മെസിയെ ടീമിലെത്തിക്കാനാവു. അതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ബാഴ്സക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനുള്ളതെന്നും ടെബാസ് പ
ബാഴ്സലോണ: അര്‍ജന്‍റീന നായകനും ബാഴ്സയുടെ ഇതിഹാസ താരവുമായ ലിയോണല്‍ മെസി അടുത്ത സീസണില്‍ സ്പാനിഷ് ലീഗില്‍ തിരിച്ചെത്താനുള്ള സാധ്യത വിരളമാണെന്ന സൂചനയുമായി ലാ ലിഗ പ്രസിഡന്‍റ് ജാവിയേര്‍ ടെബാസ്.ബാഴ്സലോണയുടെ സാമ്പത്തിക സാഹചര്യങ്ങള്‍ അസാധാരണമായി മെച്ചപ്പെട്ടില്ലെങ്കില്‍ മെസിക്ക് ബാഴ്സയില്‍ തിരിച്ചെത്താനാവില്ലെന്നും ടെബാസ് പറഞ്ഞു. ഈ സീസണൊടുവില്‍ പി എസ് ജിയുമായി കരാര്‍ അവസാനിക്കുമെങ്കിലും മെസി കരാര്‍ പുതുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. തുടക്കത്തില്‍ താല്‍പര്യമെടുത്തെങ്കിലും പി എസ് ജിയും മെസിയുമായുള്ള കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ പുനരാലോചനയിലാണ്. ക്ലബ്ബിലെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് തുല്യവേതനവും ആനുകൂല്യങ്ങളുമാണ് കരാര്‍ പുതുക്കുന്നതിന് മെസി മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധികളെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പി എസ് ജിക്ക് അനുകൂല നിലപാടല്ല ഉള്ളത്.
ഈ സാഹചര്യത്തില്‍ സീസണൊടുവില്‍ മെസി ബാഴ്സയിലേക്ക് തിരികെ പോകുകയോ യുഎസ് മേജര്‍ സോക്കര്‍ ലീഗില്‍ ഇന്‍റര്‍ മിയാമിയിലേക്കോ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിലേക്കോ പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തിലായി ബാഴ്സലോണ ക്ലബ്ബിന് മെസിയെ വന്‍ പ്രതിഫലം നല്‍കി തിരികെ എത്തിക്കാന്‍ പരിമിതികളുണ്ടെന്നാണ് ടെബാസ് നല്‍കുന്ന സൂചന.ബാഴ്സ കളിക്കാര്‍ക്ക് നല്‍കുന്ന പ്രതിഫലം 400-600 മില്യണ്‍ യൂറോ ആയി കുറച്ചാല്‍ മാത്രമെ ക്ലബ്ബിന് പുതിയ കളിക്കാരെ രജിസ്റ്റര്‍ ചെയ്യാനാവൂ എന്ന് ടെബാസ് പറഞ്ഞു. അതുകൊണ്ടുതന്നെ മെസി ബാഴ്സയിലേക്ക് തിരികെ വരണമെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ മാറിമറയേണ്ടിവരുമെന്ന് ടെബാസ് പറഞ്ഞു.
സൗഹൃദപ്പോരാട്ടത്തില്‍ ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി, ചരിത്രനേട്ടവുമായി മൊറോക്കോ
അതില്‍ പ്രധാനം മെസി തന്‍റെ പ്രതിഫലം വന്‍തോതില്‍ വെട്ടിക്കുറക്കാന്‍ തയാറാവേണ്ടിവരുമെന്നതാണ്.എന്നാല്‍ മാത്രമെ ബാഴ്സക്ക് മെസിയെ ടീമിലെത്തിക്കാനാവു. അതില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ബാഴ്സക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനുള്ളതെന്നും ടെബാസ് പറഞ്ഞു. ബാഴ്സക്കുവേണ്ടി നിയമത്തില്‍ യാതൊരു ഇളവും വരുത്തില്ലെന്നും മെസിക്ക് ബാഴ്സയിലെത്താനായില്ലെങ്കിലും പി എസ് ജിയില്‍ തുടാരാന്‍ കഴിഞ്ഞേക്കില്ലെന്നും ടെബാസ് വ്യക്തമാക്കി.അതേസമയം, മെസിയെ ടീമിലെത്തിക്കാന്‍ ഫസ്റ്റ് ഇലവനില്‍ കളിക്കുന്ന അന്‍സു ഫാറ്റിയെയും റാഫീഞ്ഞയെ ഒഴിവാക്കാന്‍ വരെ ബാഴ്സ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മെസി വരുന്ന സീസണില്‍ ബാഴ്‌സലോണയില്‍ തിരിച്ചെത്താനുള്ള സാധ്യത കൂടുതലാണെന്ന് മെസിയുടെ ഉറ്റസുഹൃത്തും മുന്‍താരവുമായ സെര്‍ജിയോ അഗ്യൂറോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെസി ബാഴ്‌സലോണയില്‍ കളിച്ച് വിരമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കാരണം മെസി ലോക താരമായി വളര്‍ന്നത് ബാഴ്‌സയിലാണ്. മെസിയെ കാംപ്നൗവില്‍ തിരികെ എത്തിക്കാന്‍ ബാഴ്‌സ മാനേജ്‌മെന്റ് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണമെന്നും അഗ്യൂറോ ആവശ്യപ്പെട്ടിരുന്നു. ഈ സീസണില്‍ പിഎസ്ജിക്കായി മെസി 32 കളിയില്‍ നിന്ന് 18 ഗോളും 17 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പനാമയ്‌ക്കെതിരെ സൗഹൃദ മത്സരത്തിലെ ഗോള്‍ നേട്ടത്തോടെ മെസി കരിയറില്‍ 800 ഗോളുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന മൂന്നാം താരമെന്ന നേട്ടമാണ് മെസി സ്വന്തം കാല്‍ക്കീഴിലാക്കിയത്. 828 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. അര്‍ജന്റീനയുടെ എക്കാലത്തേയും ഗോള്‍സ്‌കോററായ മെസിക്ക് ദേശീയ കുപ്പായത്തില്‍ 100 ഗോളുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ ഒരു ഗോള്‍ കൂടി മതി. 109 ഗോളുമായി അലി ദേയിയും 120 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാത്രമാണ് മെസിക്ക് മുന്നില്‍.