'ഞാനും മെസിയും പറഞ്ഞത് കേട്ടിരുന്നെങ്കില്‍ നെയ്മര്‍ക്ക് എന്നേ ബാലണ്‍ ഡി ഓര്‍ കിട്ടുമായിരുന്നു'വെന്ന് സുവാരസ്

ബാഴ്സലോണയിൽ നിന്നിരുന്നെങ്കിൽ ബാലോൺ ഡി ഓർ അടക്കമുള്ള നേട്ടങ്ങൾ നെയ്മറെ തേടി എത്തുമായിരുന്നു. പിഎസ്‌ജി ഒരിക്കലും നെയ്മറിന് ചേരുന്ന ക്ലബായിരുന്നില്ല. ഫ്രഞ്ച് ലീഗിനെക്കാൾ പ്രീമിയർ ലീഗിലേക്ക് പോകുന്നതായിരുന്ന നല്ലത്.

Messi and I told Neymar if you want to win Ballon d Or stay at Barcelona says Suarez gkc

സാവോപോളോ: ബാഴ്സലോണ വിട്ട് ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ പിഎസ്‌ജിയിലേക്ക് പോകരുതെന്ന് നെയ്മറോട് പറഞ്ഞിരുന്നുവെന്ന് യുറുഗ്വേ താരം ലൂയിസ് സുവാരസ്. അന്ന് താന്‍ പറഞ്ഞത് കേട്ടിയിരുന്നെങ്കിൽ നെയ്മറിന് ഇതിനോടകം ബാലൺ ഡി ഓർ കിട്ടുമായിരുന്നുവെന്നും സുവാരസ് പറഞ്ഞു.

മെസി-സുവാരസ്-നെയ്മർ(എംഎസ്എന്‍) സഖ്യം കളിക്കളങ്ങൾ നിറഞ്ഞ് പന്ത് തട്ടിയപ്പോൾ ബാഴ്സലോണയുടെ സുവർണ കാലമായിരുന്നു. ബാഴ്സലോണ എല്ലാ കരീടങ്ങളും സ്വന്തമാക്കി മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായാണ് നെയ്മർ 2017ൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പിഎസ്‌ജിയിലേക്ക് പോകരുതന്നും ക്ലബ് കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ ബാഴ്സലോണയിൽ തുടരണമെന്നും നെയ്മറോട് താൻ അന്നേ പറഞ്ഞിരുന്നുവെന്നാണ് സുവാരസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബാഴ്സലോണയിൽ നിന്നിരുന്നെങ്കിൽ ബാലോൺ ഡി ഓർ അടക്കമുള്ള നേട്ടങ്ങൾ നെയ്മറെ തേടി എത്തുമായിരുന്നു. പിഎസ്‌ജി ഒരിക്കലും നെയ്മറിന് ചേരുന്ന ക്ലബായിരുന്നില്ല. ഫ്രഞ്ച് ലീഗിനെക്കാൾ പ്രീമിയർ ലീഗിലേക്ക് പോകുന്നതായിരുന്ന നല്ലത്. ഇക്കാര്യം നെയ്മറോട് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. തനിക്കൊപ്പം മെസിയും ഇക്കാര്യങ്ങൾ നെയ്മറുമായി പങ്കുവച്ചിരുന്നുവെന്നും സുവാരസ് പറഞ്ഞു.

2017ൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയായ 222 മില്യൺ യൂറോയ്ക്കാണ് നെയ്മാർ ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ക്ലബിനായി 173 കളിയിൽ 118 ഗോളാണ് ബ്രസിലിയൻ താരത്തിന്‍റെ സമ്പാദ്യം. അതേസമയം, മെസിക്കൊപ്പം കളിക്കാനായി ഇന്‍റര്‍ മയാമിയിലേക്ക് ചേക്കാറാമെന്ന സുവാരസിന്‍റെ മോഹത്തിന് നിലവിലെ ടീമായ ബ്രസീലിലെ ഗ്രമിയോ ക്ലബ്ബ് തടയിട്ടെങ്കിലും മെസിക്കൊപ്പം വീണ്ടും കളിക്കാനും ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കാനും കഴിയുമെന്ന ആഗ്രവും സുവാരസ് പങ്കുവെച്ചു.

2026 ലോകകപ്പിലും മെസി കളിക്കുമോ, മറഡോണയുടെ ജേഴ്സി ധരിച്ച് അര്‍ജന്‍റീന നായകന്‍; ഉറപ്പിച്ച് ആരാധകര്‍

താനും മെസിയും ബാഴ്സയിലായിരിക്കുമ്പോള്‍ ബാഴ്സ വിട്ടാല്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് പോകുന്ന കാര്യവും ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് പലവട്ടം സ്വപ്നം കണ്ടിട്ടുണ്ട്. ബാഴ്സയില്‍ നിന്ന് ഞാന്‍ അത്ലറ്റിക്കോയിലേക്കും മെസി പി എസ് ജിയിലേക്കും പോയി. മെസി തന്‍റെ ആഗ്രഹം പോലെ അമേരിക്കയില്‍ എത്തി. അവിടെ അദ്ദേഹം സന്തോഷവനാണ്. ഏതെങ്കിലും ഘട്ടത്തില്‍ ഞങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്-യുറുഗ്വന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സുവാരസ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios