മെസി, മാര്‍ട്ടിനെസ്, സ്കലോണി; ഫിഫ ദ ബെസ്റ്റില്‍ അര്‍ജന്റീനയുടെ സമ്പൂര്‍ണാധിപത്യം! അലക്സിയ വനിതാ താരം
ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്കലോണിയാണ് മികച്ച പരിശീലകന്.
പാരീസ്: ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോള്‍ താരമായി ലിയോണല്‍ മെസിയെ തെരഞ്ഞെടുത്തു. അര്‍ജന്റൈന്‍ ആധിപത്യമാണ് ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തില്‍ കാണാനായത്. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പര്‍ താരം ലിയോണല്‍ മെസി ഒരിക്കല്‍ക്കൂടി ലോകതാരമായി. 2019ന് ശേഷം മെസിയുടെ ആദ്യ ഫിഫ പുരസ്കാരം.
ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലിയോണല്‍ സ്കലോണിയാണ് മികച്ച പരിശീലകന്. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്കലോണിയുടെ നേട്ടം. അര്‍ജന്റീനയുടെ കാവല്ക്കാരന് എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.
സ്പെയിനിന്റെ ബാഴ്സലോണ താരം അലക്സിയ പുറ്റിയാസ് മികച്ച വനിതാ താരമായി. ഇംഗ്ലണ്ടിന്റെ സറീന വീഗ്മാന്‍ മികച്ച പരിശീലകയായപ്പോള്‍ മേരി ഏര്‍പ്സ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്ചിന് ഒലെക്സിയാണ് പുഷ്കാസ് അവാര്‍ഡ് ജേതാവായത്.
ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു. പോയവര്‍ഷത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദ ഇയറും ഫിഫ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിന്റെ ബെല്ജിന് ഗോളി തിബോ കോര്‍ത്വയാണ് ടീമിന്റെ ഗോള്‍ കീപ്പര്‍. അഷ്റഫ് ഹക്കിമി, വിര്‍ജില്‍ വാന്‍ദെയ്ക്, യാവോ കാന്‍സെലോ എന്നിവര്‍ പ്രതിരോധത്തിലുണ്ട്. ലൂക്കാ മോഡ്രിച്ച്, കെവിന് ഡിബ്രുയിന്, കാസിമിറോ എന്നിവരാണ് മധ്യനിരയില്‍. ലിയോണല്‍ മെസി, കരീം ബെന്‍സെമ, ഏര്‍ളിംഗ് ഹാളണ്ട്, കിലിയന്‍ എംബപ്പെ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍.