സീസണൊടുവില്‍ പി എസ് ജി വിടുമോ?, പ്രതികരിച്ച് എംബാപ്പെ
സീസണില്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ അതായിരുന്നു ഞങ്ങളുടെ പരമാവധി മികവെന്നും അതായണ് യാഥാര്‍ത്ഥ്യമെന്നും ബയേണിനെതിരായ തോല്‍വിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എംബാപ്പെ പറഞ്ഞു.
പാരീസ്: പിഎസ്‌ജിയിലെ ഭാവി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് സൂപ്പര്‍താരം കിലിയൻ എംബാപ്പെ. സീസണിനൊടുവിൽ എന്ത് സംഭവിക്കുമെന്ന് കാണാമെന്നും എംബാപ്പെ പറഞ്ഞു. പതിനെട്ടാം വയസിൽ ലോകകപ്പ് നേടിയ കിലിയൻ എംബാപ്പെയ്ക്ക് ചാംപ്യൻസ് ലീഗ് കിരീടം ഇപ്പോഴും കിട്ടാക്കിനിയാണ്. 2019-20 സീസണിൽ എംബാപ്പെയുടെ പിഎസ്‌ജി ഫൈനലിൽ തോറ്റു.
ഇത്തവണ ക്വാര്‍ട്ടറിൽ പോലും എത്താനായില്ല. ഇതോടെ വലിയ സ്വപ്നങ്ങൾ തേടി എംബാപ്പെ ക്ലബ് വിടുമോയെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. എന്നാൽ ഇപ്പോൾ അതേക്കുറിച്ച് താൻ ആലോചിക്കുന്നില്ലെന്നാണ് എംബാപ്പെ പറയുന്നത്. പിഎസ്‌ജിക്ക് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ സീസണിന് ശേഷം എന്ത് സംഭവിക്കുമെന്ന് കാണാമെന്നും എംബാപ്പെ പറഞ്ഞു.
സീസണില്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ അതായിരുന്നു ഞങ്ങളുടെ പരമാവധി മികവെന്നും അതായണ് യാഥാര്‍ത്ഥ്യമെന്നും ബയേണിനെതിരായ തോല്‍വിക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എംബാപ്പെ പറഞ്ഞു. ബയേണിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ മാര്‍ക്വീഞ്ഞോസ് 36-ാം മിനിറ്റില്‍ പരിക്കേറ്റ് പുറത്തുപോയതോടെ പിന്നീടുള്ള സമയം എംബാപ്പെയാണ് ക്യാപ്റ്റന്‍റെ ആംബാന്‍ഡ് അണിഞ്ഞത്.
കഴിഞ്ഞ സീസണിനൊടുവിൽ ക്ലബ് മാറ്റത്തിന്‍റെ വക്കിലായിരുന്നു എംബാപ്പെ. എന്നാൽ അവസാന നിമിഷം വമ്പൻ ഓഫര്‍ നൽകി പിഎസ്‌ജി താരത്തെ നിലനിര്‍ത്തി. താരത്തിനായി ഇപ്പോഴും റയൽ മാഡ്രിഡും ലിവര്‍പൂൾ അടക്കമുള്ള ഇംഗ്ലീഷ് ക്ലബുകളും വലവിരിച്ച് കാത്തിരിപ്പിലാണ്. വമ്പൻ താരങ്ങളുണ്ടായിട്ടും പിഎസ്‌ജി ചാംപ്യൻസ് ലീഗിൽ എങ്ങുമെത്താതെ പോവുന്നത് എംബാപ്പെയുടെ മനസ് മാറ്റുമെന്നാണ് പലരും കരുതുന്നത്. സീസണൊടുവില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനൊപ്പം മറ്റ് ചില പ്രധാനതാരങ്ങളെയും ഒഴിവാക്കാനാണ് പിഎസ്ജിയുടെ നീക്കം. ലിയോണല്‍ മെസിയുമായുള്ള കരാര്‍ പുതുക്കുന്ന കാര്യത്തിലും പി എസ് ജി പുനരാലോചന നട്ടത്തുെമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ എംബാപ്പെയെ കൂടി നഷ്ടമാവുന്നത് പി എസ് ജിക്ക് ആലോചിക്കാനാവില്ല.