കിംഗ് ഓഫ് കൊത്ത ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് മാത്രമല്ല! മറഡോണ-അര്‍ജന്റീന ആരാധകര്‍ക്കും വിരുന്ന്

ട്രെയ്‌ലര്‍ തുടങ്ങുന്നത് തന്നെ അര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോളര്‍ ഡിയേഗോ മറഡോണയുടെ പേര് പറഞ്ഞുകൊണ്ടാണ്. അതുകൊണ്ടുതന്നെ പഴയ കാലത്തെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നതെന്ന് വ്യക്തം.

maradona and argentina reference in Dulquer Salmaan new film king of kotha saa

തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത' സിനിമയുടെ ട്രെയ്‌ലര്‍ ഇന്നാണ് റിലീസ് ചെയ്തത്. 2.34 മിനിറ്റ് നീളമുള്ള ട്രെയ്‌ലറില്‍ സിനിമയുടെ സ്വഭാവം വ്യക്തമാവുന്നത്. തിയേറ്ററില്‍ ആഘോഷിക്കാനുള്ളതെല്ലാം സിനിമയിലുണ്ടെന്നാണ് ആരാധകരും പറയുന്നുന്നത്. അടിയും ഇടിയും പാട്ടും വയലന്‍സും എല്ലാം നിറഞ്ഞ എന്റര്‍ടെയ്‌നറായിരിക്കും സിനിമയെന്നുള്ളതില്‍ സംശയമൊന്നുമില്ല.

ട്രെയ്‌ലര്‍ തുടങ്ങുന്നത് തന്നെ അര്‍ജന്റൈന്‍ ഇതിഹാസ ഫുട്‌ബോളര്‍ ഡിയേഗോ മറഡോണയുടെ പേര് പറഞ്ഞുകൊണ്ടാണ്. അതുകൊണ്ടുതന്നെ പഴയ കാലത്തെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നതെന്ന് വ്യക്തം. മറഡോണയ്ക്ക് കീഴില്‍ അര്‍ജന്റീന ലോകകപ്പ നേടുന്നത് 1986ലാണ്. അക്കാലത്തെ കഥയാണ് കിംഗ്് ഓഫ് കൊത്ത പറയുന്നത്. സിനിമയില്‍ ദുല്‍ഖര്‍ രാജുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഫുട്‌ബോള്‍ താരം കൂടിയാണ് രാജു.

ദുല്‍ഖര്‍ ഫുട്‌ബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ ട്രെയ്‌ലറിലുണ്ട്. പിന്നീട് കൊത്ത സെവന്‍സില്‍ ദുല്‍ഖര്‍ കളിക്കുന്ന ടീം ആഘോഷിക്കുന്നതും കാണാം. 1986ലാണ് മത്സരം നടക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിനെ അവതരിപ്പിക്കുമ്പോള്‍ പറയുന്നതിങ്ങനെയാണ്... ''അവനെല്ലാം നേര്‍ക്കുനേരായിരുന്നു. അവനൊരു വീര പരിവേഷമുണ്ടായിരുന്നു.'' ഇതായിരുന്നു സംഭാഷണം. ദുല്‍ഖറിനെ കാണിച്ചശേഷം മറഡോണയുടെ കൂറ്റന്‍ കട്ടൗട്ടും കാണിക്കുന്നുണ്ട്. ട്രയ്‌ലര്‍ അവസാനിക്കുമ്പോള്‍ ദുല്‍ഖര്‍ ഇരിക്കുന്ന മുറിയിലെ ചുമര്‍ ചിത്രത്തിലും മറഡോണയെ കാണാം. ഇപ്പോള്‍ ചില അര്‍ജന്റീന ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് കിംഗ് ഓഫ് കൊത്തയിലെ മറഡോണ റഫറന്‍സ്. പോസ്റ്റ് വായിക്കാം..

ഓണത്തിനാണ് ചിത്രം തിയേറ്ററിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ബോളിവുഡ് താരം ഷാരുഖ് ഖാനും പങ്കുവച്ചിരുന്നു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക്  സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു. അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios