ജര്‍മൻ ഗോള്‍മുഖത്തെ വന്‍മതില്‍ മാന്യുവല്‍ ന്യൂയർ വിരമിച്ചു; യൂറോ കപ്പിനുശേഷം വിരമിക്കുന്ന നാലാമത്തെ ജർമൻ താരം

യൂറോ കപ്പിനുശേഷം ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇകായ് ഗുണ്ടോഗൻ എന്നിവര്‍ക്ക് പിന്നാലെ ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്ന നാലാമത്തെ താരമാണ് മാന്യുവല്‍ ന്യൂയര്‍.

Manuel Neuer retires from international football

മ്യൂണിക്: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ ദേശീയ ടീം ഗോൾ കീപ്പർ മാനുവൽ ന്യൂയർ. 2009-ൽ ജർമ്മനിക്കായി അരങ്ങേറിയ ന്യൂയര്‍ ഒന്നര ദശാബ്ദത്തിലേറെ ജര്‍മനിയുടെ ഗോള്‍ മുഖത്തെ വന്‍മതിലായിരുന്നു. 124 മത്സരങ്ങളില്‍ ജർമനിയുടെ ഗോള്‍ മുഖം കാത്ത ന്യൂയര്‍ നാലു ലോകകപ്പിലും നാലു യൂറോ കപ്പിലും ജര്‍മനിയുടെ കാവല്‍ക്കാരനായിരുന്നു. 2014ലെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ന്യൂയര്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടി.

യൂറോ കപ്പിനുശേഷം ടോണി ക്രൂസ്, തോമസ് മുള്ളര്‍, ഇകായ് ഗുണ്ടോഗൻ എന്നിവര്‍ക്ക് പിന്നാലെ ജര്‍മന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്ന നാലാമത്തെ താരമാണ് മാന്യുവല്‍ ന്യൂയര്‍. 2026ലെ ലോകകപ്പ് വരെ 38കാരനായ ന്യൂയര്‍ തുടര്‍ന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇതിഹാസതാരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി സാന്നിധ്യമായി സഹൽ മാത്രം; ജിങ്കാൻ പുറത്ത്

വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും മാറക്കാനയില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് നേടിയ ലോക കിരീടമാണ് തന്‍റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമെന്നും ന്യൂയര്‍ പറഞ്ഞു. ഈ വര്‍ഷം യൂറോ കപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിനെതിരെ ജര്‍മനി തോറ്റ് പുറത്തായ മത്സരമാണ് ദേശീയ കുപ്പായത്തില്‍ ന്യൂയറുടെ അവസാന മത്സരം. ന്യൂയര്‍ വിരമിച്ചതോടെ ബാഴ്സലോണ ഗോൾ കീപ്പര്‍ അന്ദ്രെ ടെര്‍സ്റ്റെഗനാകും ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോൾ കീപ്പര്‍.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manuel Neuer (@manuelneuer)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manuel Neuer (@manuelneuer)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios