എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ നാളെയിറങ്ങും; പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലും

ഇഎഫ്എല്‍ കപ്പില്‍ ടീമിലുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം സജ്ജം. ആന്റണി മാര്‍ഷ്യലിന് പരിക്കായതിനാല്‍ വൗട്ട് വെഹോസ്റ്റിനെ മുന്‍നിര്‍ത്തിയാകും ടെന്‍ഹാഗ് ഇത്തവണയും ടീമിനെയൊരുക്കുക.

Manchester United vs West Ham Unite FA Cup match preview and more saa

ലണ്ടന്‍: എഫ്എ കപ്പില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാളെയിറങ്ങും. വെസ്റ്റ്ഹാമാണ് എതിരാളികള്‍. രാത്രി ഒന്നേകാലിന് ഓള്‍ഡ ട്രാഫോര്‍ഡിലാണ് മത്സരം. അഞ്ചാം റൗണ്ടില്‍ ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്. ഇഎഫ്എല്‍ കപ്പില്‍ ചാംപ്യന്മാരായി അഞ്ച് വര്‍ഷത്തിലേറെ നീണ്ട കിരീടവരള്‍ച്ചയ്ക്ക് അറുതി വരുത്തിയാണ് എറിക് ടെന്‍ഹാഗും സംഘവും ഓള്‍ഡ് ട്രഫോര്‍ഡിലിറങ്ങുന്നത്. എഫ്എ കപ്പ് അടക്കം മൂന്ന് കിരീടങ്ങളില്‍ക്കൂടി പ്രതീക്ഷയുണ്ട് യുണൈറ്റഡിന്.

ഇഎഫ്എല്‍ കപ്പില്‍ ടീമിലുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം സജ്ജം. ആന്റണി മാര്‍ഷ്യലിന് പരിക്കായതിനാല്‍ വൗട്ട് വെഹോസ്റ്റിനെ മുന്‍നിര്‍ത്തിയാകും ടെന്‍ഹാഗ് ഇത്തവണയും ടീമിനെയൊരുക്കുക. ഗോളടിച്ചുകൂട്ടുന്ന മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ കാലുകളിലാണ് ആരാധകരുടെ പ്രതീക്ഷ. ബ്രൂണോ ഫെര്‍ണാണ്ടസ്, ആന്റണി, കാസിമിറോ, ഫ്രെഡ് എന്നിവരും ഉജ്വലഫോമില്‍. റാഫേല്‍ വരാനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ലൂക്ക് ഷോ സഖ്യത്തെ മറികടന്ന് ഗോള്‍ നേടുക വെസ്റ്റ്ഹാമിന് വെല്ലുവിളിയാകും.

അവസാന പതിനഞ്ച് എഫ് എകപ്പ് മത്സരങ്ങളിലും ഓള്‍ട്രഫോര്‍ഡില്‍ യുണൈറ്റഡ് വീണിട്ടില്ല. വെസ്റ്റ്ഹാമിനാകട്ടെ 2001ന് ശേഷം എഫ്എ കപ്പില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കാനുമായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത ഒരുഗോളിനായിരുന്നു യുണൈറ്റഡിന്റെ ജയം. ടോട്ടനം എവേ മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടും. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് ടോട്ടനം ഇറങ്ങുക.

ആഴ്‌സനലും ലിവര്‍പൂളും നാളെയിറങ്ങും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സനലിനും ലിവര്‍പൂളിനും നാളെ മത്സരമുണ്ട്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്‌സനലിന് ജയം അനിവാര്യമാണ്. പ്രീമിയര്‍ ലീഗില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് ആഴ്‌സനല്‍ എവര്‍ട്ടനെതിരെയിറങ്ങുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി നിലവില്‍ രണ്ട് പോയിന്റ് വ്യത്യാസം മാത്രം. ഇനിയുള്ള ഓരോ തോല്‍വിക്കും കിരീടത്തിന്റെ വിലയുണ്ടെന്ന് ചുരുക്കം. രാത്രി ഒന്നേകാലിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.

തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരവ് സ്വപ്നം കാണുന്ന ലിവര്‍പൂളിന് വോള്‍വ്‌സ് ആണ് ഇന്ന് എതിരാളികള്‍. ചാംപ്യന്‍സ് ലീഗില്‍ റയലിനെതിരെ വന്‍തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ക്രിസ്റ്റല്‍പാലസിനോട് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ സമനിലയും വഴങ്ങി. നിലവില്‍ ലീഗില്‍ ഏഴാംസ്ഥാനത്തുള്ള ലിവര്‍പൂളിന് അടുത്ത സീസണില്‍ ചാംപ്യന്‍സ് ലീഗ് സ്‌പോട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. ആന്‍ഫീല്‍ഡില്‍ രാത്രി ഒന്നരയ്ക്കാണ് മത്സരം.

ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വം; കൊല്‍ക്കത്ത ടെസ്റ്റിലെ ഇന്ത്യയുടെ അത്ഭുത വിജയം അനുസ്മരിപ്പിച്ച് കിവീസ്
 

Latest Videos
Follow Us:
Download App:
  • android
  • ios