കിരീട വരള്‍ച്ചയ്ക്ക് വിരാമമിടന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ന്യൂകാസിലിനെതിരെ
കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറ് വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ് സ്വപ്നം കാണുന്നത് 1969ന് ശേഷം ആദ്യ കിരീടം.
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റ് രാത്രി പത്തിന് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍. ദീര്‍ഘനാളത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ന്യൂകാസില്‍ യുണൈറ്റഡും നേര്‍ക്കുനേര്‍. ഇരുടീമും കിരീടപ്പോരാട്ടത്തില്‍ മുഖാമുഖം വരുന്നത് ഇരുപത്തിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം. 2017ലെ യൂറോപ്പ ലീഗിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരു കിരീടത്തില്‍ തൊടാനായിട്ടില്ല.
കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ ഉയിര്‍ത്തെഴുന്നേറ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറ് വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡ് സ്വപ്നം കാണുന്നത് 1969ന് ശേഷം ആദ്യ കിരീടം. തകര്‍പ്പന്‍ ഫോമിലുള്ള മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പരിക്കാണ് സീസണിലെ നാല് ടൂര്‍ണമെന്റിലും ശേഷിക്കുന്ന ഏക ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആശങ്ക. ആന്തണി മാര്‍ഷ്യാലും ടീമിലെത്താന്‍ സാധ്യതയില്ല.
എഡ്ഡീ ഹോവിന്റെ തന്ത്രങ്ങളുടെ കരുത്തിലാണ് ന്യൂകാസിലിന്റെ മുന്നേറ്റം. പ്രീമിയര്‍ ലീഗിലും എതിരാളികള്‍ക്ക് ഭീഷണിയായ ന്യൂകാസിലിനെ മറികടക്കുക യുണൈറ്റഡിന് അത്ര എളുപ്പമായിരിക്കില്ല. നേര്‍ക്കുനേര്‍ കണക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് ആധിപത്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 90 കളിയില്‍ ജയിച്ചപ്പോള്‍ ന്യൂകാസില്‍ ജയിച്ചത് 41 കളിയില്‍. 43 മത്സരം സമനിലയില്‍.
പ്രീമിയര്‍ ലീഗില്‍ ലണ്ടന്‍ ഡാര്‍ബി
ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിയും ടോട്ടന്‍ഹാമും മുഖാമുഖം വരുമ്പോള്‍ ഇരുടീമിനും അഭിമാനപ്പോരാട്ടം. തൊട്ടതെല്ലാം പിഴയ്ക്കുന്ന ചെല്‍സി. ചാന്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി പൊരുതുന്ന ടോട്ടനം. ജയപരാജയങ്ങളിലൂടെ കയറിയിറങ്ങുന്ന ടോട്ടനം 24 കളിയില്‍ 42 പോയിന്റുമായി നാലാം സ്ഥാനത്ത്. അവസാന അഞ്ച് കളിയില്‍ മൂന്ന് ജയം രണ്ട് തോല്‍വി. 44 ഗോള്‍ നേടിയെങ്കിലും 345 ഗോള്‍ തിരിച്ചുവാങ്ങിയതാണ് പ്രതിസന്ധിയും ആശങ്കയും. ലീഗിലെ അവസാന സ്ഥാനക്കാരായ സതാംപ്ടണോടും തോറ്റ ചെല്‍സി അതിന് മുന്‍പുള്ള മൂന്ന് കളിയും സമനിലയില്‍ കുടുങ്ങി.
മിഡ്‌സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എന്‍സോ ഫെര്‍ണാണ്ടസ് അടക്കം ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കിയ ടീമാണ് ചെല്‍സി. ഈ താരങ്ങളുടെ മികവ് ഇതുവരെ ചെല്‍സിയുടെ കളിയിലേക്ക് എത്തിയിട്ടില്ല. 23 കളിയില്‍ 31 പോയിന്റുള്ള ചെല്‍സി പത്താം സ്ഥാനത്ത് കിതയ്ക്കുകയാണ്.
കന്നി കിരീടത്തിന് ദക്ഷിണാഫ്രിക്ക, ട്രോഫി നിലനിർത്താന്‍ ഓസീസ്; വനിതാ ടി20 ലോകകകപ്പ് ഫൈനല്‍ ഇന്ന്