പ്രതാപം തിരിച്ചുപിടിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്! തിരിച്ചുവരവ് ഇംഗ്ലീഷ് കപ്പ് നേട്ടത്തോടെ, ന്യൂകാസില്‍ വീണു

ആവേശമടങ്ങുംമുന്‍പേ ഒരിക്കല്‍ക്കൂടി ന്യുകാസില്‍വല കുലുങ്ങി. വെഹോസ്റ്റിന്റെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെയും മുന്നേറ്റത്തില്‍ ന്യുകാസില്‍പ്രതിരോധത്തിന് പിഴച്ചു.

Manchester United vs Newcastle United carabao cup final full report saa

ലണ്ടന്‍: ഇഎഫ്എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം. ഫൈനലില്‍ ന്യുകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 2017ന് ശേഷം യുണൈറ്റഡിന്റെ ആദ്യ കിരീടമാണ് ഇത്. വെംബ്ലിയില്‍ തലയുയര്‍ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ന്യുകാസിലിനെ വീഴ്ത്തി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടവുമായി തിരിച്ചുവരവ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ 33-ാം മിനുറ്റില്‍ ആദ്യ ഗോള്‍ കാസിമിറോയുടെ വക.

ആവേശമടങ്ങുംമുന്‍പേ ഒരിക്കല്‍ക്കൂടി ന്യുകാസില്‍വല കുലുങ്ങി. വെഹോസ്റ്റിന്റെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെയും മുന്നേറ്റത്തില്‍ ന്യുകാസില്‍പ്രതിരോധത്തിന് പിഴച്ചു. രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ന്യുകാസില്‍ ഗോള്‍കീപ്പര്‍ ലോറിസ് കാരിയസ് വെല്ലുവിളിയായി. റാഫേല്‍വരാനും ലിസാന്‍ഡ്രോ മാര്‍ട്ടിനസും കോട്ട കാത്തതോടെ യുണൈറ്റഡ് ഗോളി ഡിഹിയയെ കാര്യമായി പരീക്ഷിക്കാന്‍ ന്യുകാസില്‍ താരങ്ങള്‍ക്കുമായില്ല.

2017 യൂറോപ്പ ലീഗിന് ശേഷം യുണൈറ്റഡിന്റെ ആദ്യ കിരീടമാണിത്. ടീമിനെ ഉടച്ചുവാര്‍ത്ത് വിജയികളുടെ സംഘമാക്കിയ കോച്ച് എറിക് ടെന്‍ഹാഗിന് സീസണില്‍ ബാക്കിയുള്ള മൂന്ന് കിരീടങ്ങളില്‍ക്കൂടി പ്രതീക്ഷവച്ച് മുന്നോട്ട് പോകാം.

ചെല്‍സിക്കെതിരെ ടോട്ടന്‍ഹാമിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ ഞെട്ടിച്ച് ടോട്ടനം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടനത്തിന്റെ ജയം. ഒളിവര്‍ സ്‌കിപ്പ്, ഹാരികെയ്ന്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. 46ആം മിനുറ്റില്‍ ഒളിവര്‍ സ്‌കിപ്പാണ് ആദ്യ ഗോള്‍ നേടിയത്. 82ആം മിനുറ്റിലായിരുന്നു ഹാരി കെയ്‌നിന്റെ ഗോള്‍. ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം മത്സരമാണ് ചെല്‍സി ജയമില്ലാതെ പൂര്‍ത്തിയാക്കുന്നത്. നിലവില്‍ ടോട്ടനം നാലാം സ്ഥാനത്തും ചെല്‍സി പത്താം സ്ഥാനത്തുമാണ്.

ബാഴ്‌സലോണയ്ക്ക് തോല്‍വി

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തിരിച്ചടി. അല്‍മേരിയ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സയെ അട്ടിമറിച്ചു. തോറ്റെങ്കിലും 23 കളിയില്‍ 59 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ ഒന്നാമത്. റയലുമായുള്ള ലീഡ് 10 പോയിന്റായി ഉയര്‍ത്താനുള്ള അവസരമാണ് ബാഴ്‌സ കളഞ്ഞുകുളിച്ചത്.

ഇനിയും ഭേദമായില്ല! ബുമ്രയുടെ തിരിച്ചുവരവ് വൈകും; ഐപിഎല്ലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാകും

Latest Videos
Follow Us:
Download App:
  • android
  • ios