മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എണ്ണി കൂട്ടുമോ? ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഹാരി കെയ്‌നിന്റെ ബയേണ്‍ മ്യൂണിക്കിനെതിരെ
യുണൈറ്റഡിനെതിരെ മികച്ച സ്‌കോറിംഗ് റെക്കോര്‍ഡുള്ള കെയ്‌ന് കൂട്ടായി ലീറോയ് സാനെ, സെര്‍ജി ഗ്‌നാബ്രി, ജമാല്‍ മ്യൂസിയാല എന്നിവരുമുണ്ട്. പ്രീമിയര്‍ ലീഗില്‍ മോശം ഫോം തുടരുന്ന യുണൈറ്റഡിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ബയേണിനെ പോലൊരു ടീമിനെതിരെ ജയം അനിവാര്യമാണ്.
മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍ മ്യൂണിക്ക് വമ്പന്‍ പോരാട്ടം. റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍ ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. ഗ്രൂപ്പ് എയിലെ കരുത്തന്മാര്‍ ആദ്യ മത്സരത്തില്‍ തന്നെ നേര്‍ക്കുനേര്‍. ബയേണ്‍ ഹോം ഗ്രൗണ്ടായ അലൈന്‍സ് അരീനയില്‍ രാത്രി പന്ത്രണ്ടരയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. കളിയിലെ ശ്രദ്ധാ കേന്ദ്രം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോക്കി വച്ചിരുന്ന കെയ്‌നെ, ബയണ്‍ ടോട്ടനത്തില്‍ നിന്ന് റാഞ്ചുകയായിരുന്നു.
യുണൈറ്റഡിനെതിരെ മികച്ച സ്‌കോറിംഗ് റെക്കോര്‍ഡുള്ള കെയ്‌ന് കൂട്ടായി ലീറോയ് സാനെ, സെര്‍ജി ഗ്‌നാബ്രി, ജമാല്‍ മ്യൂസിയാല എന്നിവരുമുണ്ട്. പ്രീമിയര്‍ ലീഗില്‍ മോശം ഫോം തുടരുന്ന യുണൈറ്റഡിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ബയേണിനെ പോലൊരു ടീമിനെതിരെ ജയം അനിവാര്യമാണ്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബ്രൂണോ ഫെര്‍ണാണ്ടസ്, കാസീമീറോ, റാഫേല്‍ വരാന്‍, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് തുടങ്ങി യുണൈറ്റഡും വമ്പന്‍ താരങ്ങളാല്‍ സമ്പന്നമാണ്.
ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമായ റയല്‍ മാഡ്രിഡിന്റെ ആദ്യ മത്സരം ജര്‍മ്മന്‍ ക്ലബ് യൂണിയന്‍ ബെര്‍ലിനെതിരാണ്. ലാലീഗയില്‍ അഞ്ചില്‍ അഞ്ച് കളിയും ജയിച്ച് വമ്പന്‍ ഫോമിലാണ് റയല്‍. ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറുന്ന ജൂഡ് ബെല്ലിംഗ്ഹാമാണ് റയലിന്റെ കരുത്ത്. രാത്രി പത്തേകാലിനാണ് കളി തുടങ്ങുക.
രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന മറ്റ് കളികളില്‍ ആഴ്‌സണല്‍ പിഎസ്‌വിയേയും, നിലവിലെ റണ്ണറപ്പുകളായ ഇന്റര്‍മിലാന്‍ റയല്‍ സോസിഡാഡിനേയും, എയ്ഞ്ചല്‍ ഡി മരിയയുടെ ബെന്‍ഫിക്ക സാല്‍സ് ബര്‍ഗിനേയും, സെവിയ ലെന്‍സിനയും, നിലവിലെ ഇറ്റാലിയന്‍ ചാംപ്യന്മാരായ നാപ്പോളി ബ്രാഗയേയും നേരിടും.