പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിപ്പിക്കുന്ന തോല്‍വി; ചെല്‍സിയെ മറികടന്ന് ആഴ്‌സനല്‍
ലിയോണ്‍ ബെയിലി, ലൂക്കാസ് ഡിഗ്‌നേ, ജേക്കബ് റാംസേ എന്നിവരാണ് ആസ്റ്റന്‍ വില്ലയുടെ സ്‌കോറര്‍മാര്‍. ജേക്കബ് റാംസേയുടെ സെല്‍ഫ് ഗോള്‍ മാത്രമാണ് യുണൈറ്റഡിന് ആശ്വസിക്കാനുണ്ടായിരുന്നത്. സീസണിലെ നാലാം തോല്‍വി നേരിട്ട യുണൈറ്റഡ് 13 കളിയില്‍ 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. ആസ്റ്റന്‍ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് യുണൈറ്റഡിനെ തോല്‍പിച്ചു. കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കുകയും കൂടുതല്‍ ഷോട്ടുകളുതിര്‍ക്കുകയും ചെയ്‌തെങ്കിലും യുണൈറ്റഡിന് രക്ഷയുണ്ടായില്ല. ലിയോണ്‍ ബെയിലി, ലൂക്കാസ് ഡിഗ്‌നേ, ജേക്കബ് റാംസേ എന്നിവരാണ് ആസ്റ്റന്‍ വില്ലയുടെ സ്‌കോറര്‍മാര്‍. ജേക്കബ് റാംസേയുടെ സെല്‍ഫ് ഗോള്‍ മാത്രമാണ് യുണൈറ്റഡിന് ആശ്വസിക്കാനുണ്ടായിരുന്നത്. സീസണിലെ നാലാം തോല്‍വി നേരിട്ട യുണൈറ്റഡ് 13 കളിയില്‍ 23 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍.
'അവനെ ഒന്നും ചെയ്യരുത്'; ആരാധകനെ തൂക്കിയെടുത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് രോഹിത്- വീഡിയോ
അതേസമയം, പതിനൊന്നാം ജയത്തോടെ ആഴ്‌സണല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരുഗോളിന് മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയെ തോല്‍പിച്ചു. അറുപത്തിമൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ മഗാലസാണ് നിര്‍ണായക ഗോള്‍ നേടിയത്. 13 കളിയില്‍ 34 പോയിന്റുമായാണ് ആഴ്‌സണല്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. 32 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
പിഎസ്ജിക്ക് ജയം
ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പി എസ് ജിയുടെ ജൈത്രയാത്ര തുടരുന്നു. പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളിന് ലോറിയന്റിനെ തോല്‍പിച്ചു. പരിക്കേറ്റ ലിയോണല്‍ മെസ്സി ഇല്ലാതെ ഇറങ്ങിയ പിഎസ്ജിക്കായി നെയ്മറും ഡാനിലോ പെരേരയുമാണ് ഗോളുകള്‍ നേടിയത്. ടെറം മോഫിയാണ് ലോറിയന്റിന്റെ സ്‌കോറര്‍. 14 കളിയില്‍ പന്ത്രണ്ടാം ജയത്തോടെ 38 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ട
ഖത്തര്‍ ലോകകപ്പിന് ഒരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ആശ്വാസവാര്‍ത്ത. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്ക് ഗുരുതരമല്ല. പി എസ് ജിയില്‍ പരിശീലനത്തിനിടെ പരിക്കേറ്റ മെസി വരും ദിവസങ്ങളില്‍ പരിശീലനം പുനരാരംഭിക്കും. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ മെസിയെ മുന്‍കരുതല്‍ എന്ന നിലയിലാണ് ലോറിയന്റിനെതിരെ കളിപ്പിക്കാതിരുന്നതെന്ന് പിഎസ്ജി വ്യക്തമാക്കി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന മെസി സീസണില്‍ പി എസ് ജിക്കായി 12 ഗോളും 14 അസിസ്റ്റും നേടിയിട്ടുണ്ട്. 1986ന് ശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീനയുടെ പ്രതീക്ഷയത്രയും മെസ്സിയുടെ കാലുകളിലാണ്. അവസാന 35 കളിയില്‍ തോല്‍വി അറിയാതെയാണ് അര്‍ജന്റീന ലോകകപ്പിന് എത്തുന്നത്. ഖത്തറില്‍ തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു.